വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുവെള്ളം അമിതമായി ഉപയോഗിച്ചാല്‍ ബിപിഎല്‍ ആനുകൂല്യം നഷ്ടമാകുമെന്ന് മുന്നറിയിപ്പ്. കുടിവെള്ളത്തിനായി നല്‍കുന്ന വെള്ളം വീട്ടാവശ്യത്തിനല്ലാതെ വാഹനങ്ങള്‍ കഴുകാനും നനയ്ക്കാനുമൊക്കെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വാട്ടര്‍അതോറിറ്റിയുടെ പുതിയ തീരുമാനം. ശാസ്ത്രീയമായി ശുദ്ധീകരിച്ച് എത്തിക്കുന്ന ജലം വീട്ടിലെ ഉപയോഗങ്ങള്‍ക്കും കുടിക്കാനുമുള്ളതാണ്. ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.
ഇത്തരം ഉപയോക്താക്കളുടെ വാട്ടര്‍ചാര്‍ജ് കുതിച്ചുയരുന്നുണ്ട്. ഈ ബില്‍ അടക്കാന്‍ പലരും വിസമ്മതിക്കുന്നുമുണ്ട്. അതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് വാട്ടര്‍അതോറിറ്റി അധികൃതര്‍ അറിയിച്ചു. അമ്പത് കിലോലിറ്ററിന് മുകളില്‍ ഒരു കിലോലിറ്ററിന് നാല്‍പത് രൂപയാണ് ചാര്‍ജ്. ഇതിന് താഴെ സ്ലാബ് അടിസ്ഥാനത്തില്‍ മാത്രമേ പണം അടക്കേണ്ടതുള്ളൂ.
ബിപിഎല്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 15000 ലിറ്റര്‍ വരെ വാട്ടര്‍ ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. ഇത് അധികരിച്ചാല്‍ ബിപിഎല്‍ ആനുകൂല്യം നഷ്ടമാകും. ജലജീവന്‍ മിഷന്റെ ഭാഗമായി ലഭിച്ച ശുദ്ധജല കണക്ഷനുകളില്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ബില്ലടക്കണമെന്നും അതോറിറ്റി അറിയിച്ചു.
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…