Featured

ചൈനക്ക് പേടി സ്വപ്നമായി ഇന്ത്യയുടെ ബ്രഹ്മോസ്

ലോകത്തിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ ഏതെന്ന് ചോദിച്ചാൽ അത് ഇന്ത്യയുടെ ബ്രഹ്മോസാണ്. വേഗത എറിയത് എന്ന് മാത്രമല്ല ഏക സൂപ്പർ സോണിക് ക്രൂയിസ് മിസൈലും ബ്രഹ്മോസ് തന്നെയാണ്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലേക്ക് ബ്രഹ്മോസ് മിസൈലും എത്തിയിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷമാണ് പ്രതിരോധ കയറ്റുമതിയെക്കുറിച്ച് ഇന്ത്യ കാര്യമായി ചിന്തിച്ചു തുടങ്ങിയത്. അതുവരെ പ്രതിരോധ ഉൽപ്പന്നങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു ഭാരതം. ഇടനിലക്കാരും വൻ കമ്മീഷനുകളും അഴിമതിയും എല്ലാം ഉൾപ്പെടെ ഭരിക്കുന്നവരുടെ അഴിമതി ചാകരയായിരുന്നു സത്യത്തിൽ ഓരോ പ്രതിരോധ ഇടപാടുകളും. പക്ഷെ മോദി വന്നതോടെ പ്രതിരോധ ഉൽപ്പാദനത്തിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചു. മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ രാജ്യത്തിൻറെ പ്രതിരോധ ഉൽപ്പാദനം വർധിപ്പിച്ചു. ഈ ഉൽപ്പാദന വർധനവാണ് രാജ്യത്തെ പ്രതിരോധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് പ്രാപ്തമാക്കിയത് എന്ന് നിസ്സംശയം പറയാം കഴിഞ്ഞ വര്ഷം ഏതാണ്ട് 8500 കോടി രൂപയുടെ പ്രതിരോധകയറ്റുമതിയാണ് രാജ്യം നടത്തിയത്. പക്ഷെ അതൊക്കെ റൈഫിൾ, ഷെല്ലുകൾ, പാരച്ചൂട്ട് പോലുള്ള ചെറു ഉപകരണങ്ങളും സ്പെയർ പാർട്സുകളുമൊക്കെയായിരുന്നു. ആദ്യമായിട്ടാണ് ഒരു വലിയ ആയുധ ഇടപാട് ഇന്ത്യ നടത്തുന്നത്. ഫിലിപ്പീൻസ് ആണ് ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങുക. അവർ ബ്രഹ്മോസ് തിരിച്ചുവക്കുക ചൈനക്ക് നേരെയാകും. ചൈനയാണ് ഫിലിപ്പീൻസിന്റെ പ്രധാന സുരക്ഷാ ഭീഷണി.

3 ബാറ്ററി ബ്രഹ്മോസ് മിസൈലുകൾക്കാണ് ഫിലിപ്പീൻസ് ഓർഡർ നൽകിയിട്ടുള്ളത്. ഒരു ബാറ്ററിയിൽ 4 മുതൽ 6 വരെ മിസൈലുകളാണ് ഉണ്ടാകുക. ഏതാണ്ട് 2800 കോടി രൂപയുടെ പ്രതിരോധ ഇടപാടാണിത്. റഷ്യയുടെ യൂക്കോസ് എന്ന മിസൈലിനെ അതിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തി ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചതാണ് ബ്രഹ്മോസ്‌ മിസൈൽ. മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാമാണ് ഈ മിസൈലിന്റെ ആശയത്തിന് പിന്നിൽ. ഇന്ത്യയിലെ ബ്രഹ്മപുത്ര റഷ്യയിലെ മോസ്‌കോ എന്നീ നദികളുടെ പേര് സംയോജിപ്പിച്ചാണ് അബ്ദുൾകലാം ബ്രഹ്മോസ് എന്ന പേര് നിർദ്ദേശിച്ചത്. പ്രതിരോധ ശാസ്ത്രജ്ഞനായ ഡോ എ ശിവതാണുപിള്ളയാണ് ഈ മിസൈലിന്റെ പിതാവ് എന്നറിയപ്പെടുന്നത്. അങ്ങനെ ശക്തിയേറിയ ഒരായുധം തന്നെ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യ പ്രതിരോധ കയറ്റുമതി രംഗത്ത് വൻ മുന്നേറ്റം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനും കയറ്റുമതിക്കും വലിയ സംഭാവനകൾ നൽകി. പ്രതിരോധ ഉൽപ്പാദന രംഗത്ത് സ്വകാര്യ പങ്കാളിത്തവും മൂലധനവും എത്തി. പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ സാന്നിധ്യത്തെ പലരും നിശിതമായി വിമർശിച്ചിട്ടുണ്ട്. പക്ഷെ ആ നയം രാജ്യത്തിന് ഗുണകരമായ രീതിയിൽ പ്രതിരോധ ഉൽപ്പാദനം കൂട്ടുന്നു എന്ന് തെളിയുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചിരിത്രത്തിൽ തന്നെ വൻ കുതിപ്പാണ് ഫിലിപ്പീൻസുമായുള്ള ഈ ആയുധ ഇടപാട്. ലോകത്തിലെ ഏറ്റവും മികച്ച ക്രൂയിസ് മിസ്സിലാണ് നമ്മൾ വികസിപ്പിച്ചത് എന്ന് ലോകം അംഗീകരിച്ചിരിക്കുന്നു. ഫിലിപ്പീൻസ് മാത്രമല്ല വിയറ്റ്നാം ചിലി തുടങ്ങിയ രാജ്യങ്ങളും ഉടൻ ബ്രഹ്മോസ് വാങ്ങിയേക്കും എന്നാണ് റിപ്പോർട്ടുകൾ ചുരുക്കത്തിൽ ഇന്ത്യയുടെ ബ്രഹ്മോസ് ചൈനക്ക് വലിയ തലവേദന സൃഷ്ടിക്കും എന്നുറപ്പാണ്.

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

7 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago