ഗോൾ നേടിയ മൊറോക്കൻ താരത്തിന്റെ ആഹ്ളാദം
ടാങ്കിയർ : ഖത്തർ ലോകകപ്പിനു ശേഷം ആദ്യമായി കളിക്കളത്തിലിറങ്ങിയ ബ്രസീൽ ഫുട്ബോൾ ടീമിന് ഞെട്ടിക്കുന്ന തോൽവി. സൗഹൃദ മത്സരത്തിൽ മൊറോക്കോയ്ക്ക് എതിരെയാണ് ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അപ്രതീക്ഷിത തോൽവി വഴങ്ങിയത്. മൊറോക്കോയ്ക്കായി സോഫിയൻ ബൗഫൽ (29–ാം മിനിറ്റ്), അബ്ദുൽഹമീദ് സാബിരി (79) എന്നിവരാണ് വലകുലുക്കിയ കണ്ടത്. ബ്രസീലിന്റെ ആശ്വാസ ഗോൾ 67–ാം മിനിറ്റിൽ കാസെമിറോ കണ്ടെത്തി. യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകി ഇറങ്ങിയ ബ്രസീലിനെ തകർപ്പൻ പ്രകടനത്തിലൂടെ മൊറോക്കോ വരിഞ്ഞുമുറുക്കുകയായിരുന്നു.
ആന്ദ്രെ സാന്റോസ്, റോനി എന്നീ താരങ്ങൾ ബ്രസീലിനായി അരങ്ങേറി. മൊറോക്കോയിലെ ബറ്റൂട്ട സ്റ്റേഡിയത്തിൽ 65,000ത്തോളം വരുന്ന ആരാധകർക്കു മുന്നിലായിരുന്നു മൊറോക്കോയുടെ വിജയം.
13–ാം മിനിറ്റിൽ തന്നെ ബ്രസീലിനു ഗോൾ നേടാനുള്ള അവസരം ലഭിച്ചുവെങ്കിലും അരങ്ങേറ്റക്കാരൻ റോനി പാഴാക്കി. 22–ാം മിനിറ്റിൽ മൊറോക്കോ ഗോളി യാസിൻ ബോനുവിന്റെ പിഴവിൽ ലഭിച്ച അവസരവും ബ്രസീലിന് മുതലെടുക്കാൻ സാധിച്ചില്ല. 29–ാം മിനിറ്റിൽ ബൗഫലിന്റെ ഗോളിലൂടെ മൊറോക്കോ മുന്നിലെത്തിയതോടെ ആദ്യ പകുതി മൊറോക്കോയ്ക്ക് അനുകൂലമായി. 67–ാം മിനിറ്റിൽ ലൂകാസ് പക്വേറ്റയുടെ അസിസ്റ്റിലാണ് കാസെമിറോ ബ്രസീലിനായി വലകുലുക്കിയത്. എന്നാൽ 79–ാം മിനിറ്റിലെ സാബിരിയുടെ ഗോളിലൂടെ മൊറോക്കോ മത്സരം സ്വന്തമാക്കി.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…