ബ്രസീലിൽ നടക്കുന്ന പ്രതിഷേധം, നരേന്ദ്ര മോദി
ദില്ലി : ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയില്‍ മുൻ പ്രസിഡന്റ് ബോള്‍സനാരോ അനുകൂലികള്‍ നടത്തുന്ന അക്രമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരേയും ബഹുമാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ പാരമ്പര്യമെന്നും ബ്രസീല്‍ ഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നെന്നും പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ലുല ഡ സില്‍വ ബ്രസീലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് മുന്‍ പ്രസിഡന്റ് ബോല്‍സനാരോ രംഗത്തെത്തിയതോടെ
അദ്ദേഹത്തിന്റെ അനുകൂലികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. ബ്രസീല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും സുപ്രീം കോടതിയും ഇവർ ആക്രമിച്ചു. നിലവില്‍ ഇവിടങ്ങള്‍ കലാപകാരികളുടെ നിയന്ത്രണത്തിലാണ്.
കലാപകാരികളെ നേരിടാൻ സൈന്യം രംഗത്തിറങ്ങി. കലാപകാരികൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ലുല ഡ സില്‍വ അറിയിച്ചു. ബ്രസീലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം കലാപം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…