തിരുവനന്തപുരം: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പ് ഉടമ പ്രശാന്തൻ നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന. പ്രശാന്തന്റെ ഒപ്പിൽ നിന്ന് ഏറെ വ്യത്യസ്തതയുള്ള ഒപ്പാണ് പരാതിയിലുള്ളതെന്ന് ചില മദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പമ്പ് സ്ഥാപിക്കാനിരുന്ന സ്ഥലത്തിന്റെ പാട്ടക്കരാറിലുള്ള ഒപ്പ് താരതമ്യം ചെയ്യുമ്പോഴാണ് ഒപ്പ് വ്യാജമെന്ന സൂചനകൾ ലഭിക്കുന്നത്. ഒക്ടോബർ ആറിലെ സി സി ടി വി ദൃശ്യങ്ങളിലും കൈക്കൂലി നൽകിയതിന് തെളിവുകളില്ല. പോലീസ് അന്വേഷണത്തോടൊപ്പം റവന്യു വകുപ്പും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ ചോദ്യം ചെയ്യുകയാണ്.
അതേസമയം കളക്ടറും ജീവനക്കാരും ക്ഷണിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്ന പി പി ദിവ്യയുടെ വാദവും പൊളിയുകയാണ്. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ടർ വ്യക്തമാക്കി. പരിപാടിയുടെ സംഘാടകരായ സ്റ്റാഫ് കൗൺസിലും ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യ പ്രേരണയിൽ പോലീസ് കേസെടുത്തതോടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഒളിവിൽ പോയതായി സൂചനയുണ്ട്. കേസിൽ മുൻകൂർ ജാമ്യത്തിനായി ദിവ്യ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
അധിക്ഷേപം നടത്തുന്നതിൽ നിന്ന് ദിവ്യയെ തടഞ്ഞില്ലെന്ന ആരോപണത്തിൽ കളക്ടർ അരുൺ കെ വിജയൻ മറുപടിപറയാൻ വിസമ്മതിച്ചു. വിഷയം അന്വേഷണ ഘട്ടത്തിലായതിനാൽ അഭിപ്രായം പറയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂരിൽ പ്രതിഷേധം പുകയുകയാണ്. യുവമോർച്ച അടക്കമുള്ള സംഘടനകൾ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…