Categories: Kerala

ഇന്നായിരുന്നു വിവാഹം.വധു ഇന്നലെ ജീവനൊടുക്കി

തൃശൂർ:ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പറപ്പൂക്കാവ്‌ തെക്കൂട്ടയില്‍ അശോകന്റെ മകള്‍ അനുഷ(22)യെയാണ്‌ ഇന്നലെ പുലര്‍ച്ചെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഇയ്യാല്‍ സ്വദേശിയായ യുവാവുമായാണ്‌ വിവാഹം നിശ്‌ചയിച്ചിരുന്നത്‌.

അനുഷ കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനുള്ള സ്വര്‍ണം വാങ്ങിവരികയും സമീപവാസികളെ ആഭരണങ്ങള്‍ കാണിക്കുകയും പുലര്‍ച്ചെ വരെ കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്‌തിരുന്നതായി പറയുന്നു. ബെഡ്‌ ഷീറ്റുകൊണ്ടു ഫാനില്‍ കുരിക്കിട്ടു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൊബൈല്‍ ഇയര്‍ ഫോണ്‍ കൈയില്‍ പിടിച്ചിരുന്നു.

കുന്നംകുളം സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഇ. ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി ഇന്‍ക്വസ്‌റ്റ്‌ നടപടി പൂര്‍ത്തീകരിച്ചശേഷം മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ്‌ പരിശോധന പൂര്‍ത്തിയാക്കി പോസ്‌റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. 

admin

Recent Posts

ഇതാണ് മോദി ; ആർക്ക് എന്ത് സ്ഥാനം നൽകണമെന്ന് മോദിക്കറിയാം !

രാജ്യസഭയിലേക്കെത്തുന്ന പ്രമുഖർ ഇവരൊക്കെ...പിന്നിൽ ഈ ലക്ഷ്യം

23 mins ago

അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയി ! കടുത്ത നടപടി സ്വീകരിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നോട്ടീസിൽ നൽകിയ വിശദീകരണത്തിൽ സഞ്ജു ടെക്കി

ആലപ്പുഴ : കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയതാണെന്നും അതിനാൽ കടുത്ത നടപടി സ്വീകരിക്കരുതെന്നും പ്രമുഖ…

24 mins ago

ദുരന്തത്തിനിരയാക്കിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെ ! അഗ്നിരക്ഷാസേന നടത്തിയ അന്വേഷണത്തില്‍ കാരണം വ്യക്തമായതായി കുവൈറ്റ് വാർത്താ ഏജൻസി

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തി. കുവൈറ്റ് അഗ്നിരക്ഷാസേന നടത്തിയ അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്…

58 mins ago

“ആവശ്യമില്ലാതെ സിപിഎം ചെളി വാരി എറിയുകയാണ് ! മകനെ ബാർ കോഴയിൽ പെടുത്താൻ ശ്രമിക്കുന്നു” ; പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

ബാർ കോഴ ആരോപണത്തിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന സർക്കാർ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന വിമർശനവുമായി മുൻ മന്ത്രിയും…

1 hour ago

ബിജെപിയുടെ വളർച്ചയിൽ ഭയന്ന് ശശി തരൂർ

തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു നഗരങ്ങൾ പിടിക്കാനാണ് ബിജെപിയുടെ നീക്കം

1 hour ago

“പോരാളി ഷാജിമാരെ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം അവരുടെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും രക്ഷപ്പെടാൻ !” രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ

യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത…

3 hours ago