Health

പ്രമേഹസാധ്യതകൾ കുറക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരൂ;അറിയേണ്ടതെല്ലാം

ഒട്ടുമിക്കയാളുകളെയും അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം.നമ്മുടെ മോശം ജീവിതശൈലിയാണ് പ്രമേഹത്തിന് പിന്നിലെ കാരണങ്ങൾ എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രമേഹം കൂടിയാൽ അത് നമുക്ക് വളരെ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

രാത്രി ഉറങ്ങാതിരിക്കുക

ഇന്നത്തെ കാലത്ത് ആളുകള്‍ രാത്രിയില്‍ മണിക്കൂറുകളോളം
മൊബൈല്‍ ഉപയോഗിക്കാറുണ്ട്. മൊബൈലിന്റെ അമിത ഉപയോഗം മൂലം ഇവര്‍ക്ക് മതിയായ ഉറക്കം ലഭിക്കാതെ വരുന്നു. ആരോഗ്യത്തോടെയിരിക്കാന്‍ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും സഹായിക്കും. രാത്രിയില്‍ ദീര്‍ഘനേരം മൊബൈലിലോ ലാപ്ടോപ്പിലോ ജോലി ചെയ്യുന്നത് വിശപ്പുണ്ടാക്കും ഇത്തരം സന്ദര്‍ഭത്തില്‍ വീട്ടിലുളള സ്‌നാക്‌സോ മധുരപദാര്‍ത്ഥങ്ങളോ ആകും ആളുകള്‍ കഴിക്കുന്നത്. ഇത് തുടരുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മോശമായി ബാധിക്കും.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരിക്കുക

ഇന്നത്തക്കാലത്ത് മിക്കവരും വളരെക്കുറച്ച് ശാരീരിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ ചെയ്യുന്നുള്ളൂ. നിങ്ങള്‍ ശാരീരികമായി സജീവമല്ലെങ്കില്‍, പല തരത്തിലുള്ള രോഗങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങും. നല്ല ആരോഗ്യം നിലനിര്‍ത്താന്‍ തീര്‍ച്ചയായും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ജീവിതരീതിയുടെ ഭാഗമാക്കണം. ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനാകും.

അമിതമായ സമ്മര്‍ദ്ദം

എന്തിനും ഏതിനും അമിതമായ സമ്മര്‍ദ്ദം ചെലുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. സമ്മര്‍ദ്ദം കാരണം, ശരീരത്തിലെ ഇന്‍സുലിന്‍ നില കുറയാന്‍ തുടങ്ങുന്നു. എപിനെഫ്രിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, സമ്മര്‍ദ്ദം പരമാവധി കുറയ്‌ക്കേണ്ടത് ആവശ്യമാണ്.

കലോറിയുടെ അളവ് ശ്രദ്ധിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍, നിങ്ങള്‍ ദിവസം മുഴുവന്‍ കഴിക്കുന്ന കലോറി പത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കലോറിയുടെ അളവ് കുറയ്ക്കുന്നതിന്, നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ സന്തുലിതമാക്കേണ്ടത് ആവശ്യമാണ്. ഇതോടൊപ്പം, ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്തേണ്ടതും പ്രധാനമാണ്

Anusha PV

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

7 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

9 hours ago