Categories: India

ക്വീന്‍ എലിസബത്തിന്റെ മാതൃകയില്‍ ഇന്ത്യയ്ക്ക് കപ്പല്‍; നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറെന്ന് ബ്രിട്ടന്‍

ലണ്ടന്‍: ക്വീന്‍ എലിസബത്തിന്റെ മാതൃകയില്‍ ഇന്ത്യയ്ക്ക് കപ്പല്‍ നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറെന്ന് ബ്രിട്ടന്‍. വിമാന വാഹിനി കപ്പല്‍ ആണ് ബ്രിട്ടന്‍ നിര്‍മ്മിക്കുന്നത്. കപ്പല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിദ്ധ്യം ശക്തമാക്കാനും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുമായി മൂന്ന് വിമാന വാഹിനി കപ്പല്‍ വേണമെന്നാണ് നാവികസേനയുടെ ആവശ്യം. ഇന്ത്യ-ബ്രിട്ടന്‍ പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ വിമാന വാഹിനി കപ്പല്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടന്‍ തയ്യാറെടുക്കുന്നത്.

ബ്രിട്ടന്‍ എച്ച്‌.എം.എസ് ക്വീന്‍ എലിസബത്ത് ഇന്ത്യക്ക് നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറാകുന്നതോടെ നാവികസേനയുടെ കരുത്ത് ഇരട്ടിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. റഷ്യയില്‍ നിര്‍മ്മിച്ച വിക്രമാദിത്യയാണ് നിലവില്‍ നാവികസേനയുടെ പക്കലുള്ള ഒരേയൊരു വിമാന വാഹിനി കപ്പല്‍. രണ്ടാമത്തെ വിമാന വാഹിനി കപ്പല്‍ ഐ എൻ എസ് വിക്രാന്ത് കൊച്ചി കപ്പൽ ശാലയിലെ പണിപ്പുരയിലാണ്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago