ന്യൂദില്ലി : ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന് ഗൊഗോയി ഇന്ന് പടിയിറങ്ങും. വിരമിച്ചാലും തന്റെ ഒരു ഭാഗം സുപ്രീംകോടതിയില് തുടരുമെന്ന് ബാര് അസോസിയേഷന് നല്കിയ സന്ദേശത്തില് ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കിയിരുന്നു.
കേസുകള് കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയില്ലായ്മ ഉയര്ത്തി ജസ്റ്റിസ് ദീപക് മിശ്ര ചീഫ്
ജസ്റ്റിസായിരിക്കെ പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരില് ഒരാളായിരുന്നു ജസ്റ്റിസ് രഞ്ജന് ഗൊഗോയി. ആ പ്രതിഷേധത്തിന് ശേഷം സുപ്രീംകോടതിയില് റോസ്റ്റര് സംവിധാനം പുനഃസ്ഥാപിച്ചു. ഞാന് എന്താണോ അതാണ് ഞാന്, 2018 ഒക്ടോബര് 3ന് ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേല്ക്കുമ്ബോള് ജസ്റ്റിസ് ഗൊഗോയി പറഞ്ഞ വാക്കുകളാണ് ഇത്.
പക്ഷെ, വിരമിക്കല് ചടങ്ങില് മാധ്യമങ്ങള്ക്കും, ബാര് അസോസിയേഷന് പ്രതിനിധികള്ക്കും മുന്നില് പ്രസംഗം ഒഴിവാക്കിയതായും, സുപ്രീംകോടതിയുടെ ഭാഗമായി എന്നും ഉണ്ടാകും എന്നും, ബാര് അസോസിയേഷന് എഴുതി നല്കിയ സന്ദേശത്തില് അദ്ദേഹം പറഞ്ഞു.
അയോധ്യ, ശബരിമല, റഫാല്, അസം പൗരത്വ രജിസ്റ്റര് തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട്
കേസുകളില് വിധി പറഞ്ഞ ശേഷമാണ് ജസ്റ്റിസ് ഗൊഗോയി വിരമിക്കുന്നത്. കേരളത്തിലെ സൗമ്യ വധ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു.
ഗുവാഹത്തിയിലുള്ള കുടുംബ വീട്ടില് സ്ഥിരതമാസമാക്കാനാണ് ജസ്റ്റിസ് ഗൊഗോയിയുടെ തിരുമാനം. ഇസഡ് പ്ളസ് സുരക്ഷ നല്കണമെന്ന് അസം പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്ദ്ദേശം നല്കിയിട്ടുണ്ട്. പുതിയ ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് എസ് എ ബോബ്ഡേ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില് നടക്കുന്ന ചടങ്ങിൽ, 11 മണിയോടെ സുപ്രീംകോടതിയിലെത്തി 47-ാമത്തെ ചീഫ് ജസ്റ്റിസായി,അദ്ദേഹം ചുമതലയേല്ക്കും.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…