Gujarat-3-pak-boat-arrested-by-bsf
ദില്ലി: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശികളുടെ ശ്രമം തകർത്തെറിഞ്ഞ് ബിഎസ്എഫ്. നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ആറ് ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് ശനിയാഴ്ച പിടികൂടി അയൽ രാജ്യത്തിന്റെ അതിർത്തി രക്ഷാ സേനയ്ക്ക് കൈമാറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്തോ- ബംഗ്ലാ അതിർത്തിയിലെ രംഘാട്ട്, ജീത്പൂർ അതിർത്തി മേഖലയിലൂടെയാണ് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഇതിൽ സ്ത്രീകളും കുട്ടികളും സംഘത്തിൽ ഉണ്ടായിരുന്നു. അർദ്ധരാത്രി പട്രോളിംഗ് നടത്തുന്ന ബിഎസ് എഫ് സംഘമാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടത്. ഇതോടെ ബിഎസ്എഫ് അവരെ തടയുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, ഇവരിൽ ചിലർ തങ്ങളുടെ ബന്ധുക്കളെ കാണാൻ ഇന്ത്യയിലേക്ക് വരുന്നതായും മറ്റു ചിലർ ജോലി അന്വേഷിച്ചു വരികയാണെന്നും ബിഎസ്എഫ് പറഞ്ഞു. മാത്രമല്ല ഇന്ത്യയിൽ ജീവിക്കാൻ ആണ് താത്പര്യമെന്നും ഇവർ പറഞ്ഞതായി ബിഎസ്എഫ് വ്യക്തമാക്കി.
അതേസമയം ചോദ്യം ചെയ്യലിന് ശേഷം പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ച് അയച്ചു. നോർത്ത് 24 പർഗനാസ് ജില്ലാതിർത്തിയിൽ ഇവരെ ബംഗ്ലാദേശ് ബോർഡർ ഗാർഡിംഗ് ഫോഴ്‌സിന് കൈമാറുകയായിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…