തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. പ്രഖ്യാപനത്തിലെ 18ാം പാരഗ്രാഫാണ് വായിച്ചത്. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കരുത്. പൗരത്വ നിയമഭേദഗതി മതനിരപേക്ഷത തകര്‍ക്കുന്നു.
വിമര്‍ശനം സര്‍ക്കാര്‍ നയമല്ല, കാഴ്ചപ്പാട്. വ്യക്തിപരമായ വിയോജിപ്പോടെ ഭാഗം വായിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യത്തെ മാനിക്കുന്നു എന്നും ഗവര്‍ണര്‍. നടപടിയെ ഡസ്‌കിലടിച്ച് ഭരണപക്ഷം സ്വാഗതം ചെയ്തു.
അതേ സമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗവര്‍ണര്‍ക്ക് എതിരായ പ്രമേയം നിയമസഭാ ബുള്ളറ്റിനിലാണ് പ്രസിദ്ധീകരിച്ചത്.
നിയസഭയില്‍ എത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ വഴിയടച്ച് ഗവര്‍ണറെ തടഞ്ഞു കൊണ്ട് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പ്രധാന കവാടത്തിന് മുന്നില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചു.
‘ഗവര്‍ണര്‍ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. പിന്നീട് നിയമസഭയുടെ പുറത്താണ് പ്രതിഷേധം തുടര്‍ന്നത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…