Buffer zone field survey in Wayanad slow
കൽപ്പറ്റ: ബഫർ സോൺ ഫീൽഡ് സർവേ വയനാട്ടിൽ മന്ദഗതിയിലാണെന്ന് പരാതി. പലയിടങ്ങളിലും വൊളന്‍റീയർമാരുടെ പരിശീലനം ഇനിയും പൂർത്തിയായിട്ടില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നാണ് പരാതിയിൽ പറയുന്നത്. കേരള സർക്കാർ പുറത്തിറക്കിയ ബഫർ സോൺ മാപ്പുകളിലുള്ള ജനങ്ങളുടെ പരാതികൾ പരിഹരിക്കാനാണ് ഫീൽഡ് സർവേ നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. മിക്ക ജില്ലകളിലും നടപടികൾ അവസാന ഘട്ടത്തിലാണ്.
എന്നാൽ ബഫർ സോൺ ഉത്തരവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയനാട്ടിനെയാണ്. പക്ഷേ വയനാട്ടിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഫീൽഡ് സർവേയുടെ പ്രാരംഭ നടപടികൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
ബഫർസോണിലെ ജനവാസമേഘലകളെയും നിർമിതികളെയും ജിയോ ടാഗ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പലർക്കും ലഭിച്ചിട്ടില്ല. ഇന്‍റർനെറ്റ് സേവനം ഇല്ലാത്ത ആദിവാസി ഊരുകളിൽ എങ്ങനെ സർവേ നടത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. രാഷ്ട്രീയ മുതലെടുപ്പിനായി ചില ഭരണസമിതികൾ ബോധപൂർവം നടപടികൾ വൈകിപ്പിക്കുന്നതായി ആരോപണങ്ങൾ ഉയരുന്നുണ്ട്
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…