Thursday, May 9, 2024
spot_img

വയനാട്ടിൽ ബഫർ സോൺ ഫീൽഡ് സർവേ മന്ദഗതിയിൽ ; പലയിടത്തും പരിശീലനം പൂർത്തിയായിട്ടില്ല, നടപടികൾ വൈകുന്നത് ബോധപൂർവമായ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായെന്നാരോപണം

കൽപ്പറ്റ: ബഫർ സോൺ ഫീൽഡ് സർവേ വയനാട്ടിൽ മന്ദഗതിയിലാണെന്ന് പരാതി. പലയിടങ്ങളിലും വൊളന്‍റീയർമാരുടെ പരിശീലനം ഇനിയും പൂർത്തിയായിട്ടില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നാണ് പരാതിയിൽ പറയുന്നത്. കേരള സർക്കാർ പുറത്തിറക്കിയ ബഫർ സോൺ മാപ്പുകളിലുള്ള ജനങ്ങളുടെ പരാതികൾ പരിഹരിക്കാനാണ് ഫീൽഡ് സർവേ നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. മിക്ക ജില്ലകളിലും നടപടികൾ അവസാന ഘട്ടത്തിലാണ്.

എന്നാൽ ബഫർ സോൺ ഉത്തരവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയനാട്ടിനെയാണ്. പക്ഷേ വയനാട്ടിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഫീൽഡ് സർവേയുടെ പ്രാരംഭ നടപടികൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
ബഫർസോണിലെ ജനവാസമേഘലകളെയും നിർമിതികളെയും ജിയോ ടാഗ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പലർക്കും ലഭിച്ചിട്ടില്ല. ഇന്‍റർനെറ്റ് സേവനം ഇല്ലാത്ത ആദിവാസി ഊരുകളിൽ എങ്ങനെ സർവേ നടത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. രാഷ്ട്രീയ മുതലെടുപ്പിനായി ചില ഭരണസമിതികൾ ബോധപൂർവം നടപടികൾ വൈകിപ്പിക്കുന്നതായി ആരോപണങ്ങൾ ഉയരുന്നുണ്ട്

Related Articles

Latest Articles