ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്‍റെ ഓലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 25 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച കപില്‍ ദേവിന്‍റെ റെക്കോര്‍ഡാണ് ഓവലില്‍ ബുമ്ര മറികടന്നത്. 24 ടെസ്റ്റുകളില്‍ നിന്നാണ് ബുമ്ര 100 വിക്കറ്റ് തികച്ചത്. 28 ടെസ്റ്റില്‍ 100 വിക്കറ്റിലെത്തിയ ഇര്‍ഫാന്‍ പത്താനും 29 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് ബുമ്രക്കും കപിലിനും പിന്നില്‍ മൂന്നൂം നാലും സ്ഥാനങ്ങളില്‍.
ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ചതോടെ ഈ നേട്ടം സ്വന്തമാക്കുന്ന 23-ാമത്തെ ഇന്ത്യന്‍ ബൗളറുമായി 27കാരനായ ബുമ്ര. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ നിറം മങ്ങിയ ബുമ്ര ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായാണ് തിരിച്ചുവരവ് നടത്തിയത്. നാലു ടെസ്റ്റില്‍ നിന്ന് 18 വിക്കറ്റുകളാണ് ബുമ്ര ഇതുവരെ നേടിയത്.
കരിയറിന്‍റെ തുടക്കകാലത്ത് ടി20 ബൗളറായി പരിഗഗണിച്ചിരുന്ന ബുമ്ര 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് ടെസ്റ്റില്‍ അരങ്ങേറിയത്. അതിനുശേഷം ബുമ്രയും ഷമിയും ഇഷാന്തും ഉമേഷും അടങ്ങുന്ന ഇന്ത്യന്‍ പേസ് നിര ഏത് എതിരാളിയുടെയും നെഞ്ചിടിപ്പുകൂട്ടുന്നതായി മാറുകയും ചെയ്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…