ജസ്പ്രീത് ബുമ്ര
മുംബൈ : ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെടീമിലേക്കുള്ള തിരിച്ചുവരവ് ഇനിയും നീളും. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ബുമ്ര കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ നേരത്തേ ബുമ്രയെയും ഉൾപ്പെടുത്തിയിരുന്നു.
ബോളിങ്ങിൽ പഴയ മൂർച്ചയിലെത്താൻ ബുമ്രയ്ക്കു കുറച്ചുകൂടി സാവകാശം ആവശ്യമാണെന്ന് ബിസിസിഐ അറിയിച്ചു. ‘‘ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഗുവാഹത്തിയിലെത്തി ടീമിനൊപ്പം ബുമ്ര ചേരാനിരുന്നതാണ്. എന്നാൽ ബോളിങ്ങിൽ പഴയ സ്ഥിതിയിലേക്കെത്താൻ അദ്ദേഹത്തിനു കുറച്ചുകൂടി സമയം ആവശ്യമാണ്. മുൻകരുതലായാണു ഈ തീരുമാനമെടുക്കുന്നത്.’’– ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു.
ബുമ്രയ്ക്കു പകരക്കാരനെ ശ്രീലങ്കയ്‌ക്കെതിരായ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ബുമ്ര അവസാനമായി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞത് . ഏഷ്യാ കപ്പും ട്വന്റി20 ലോകകപ്പും ബുമ്രയ്ക്ക് നഷ്ടമായി. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ജസ്പ്രീത് ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…