Monday, September 21, 2026

കളിക്കളത്തിലേക്കുള്ള ബുമ്രയുടെ തിരിച്ചുവരവ് നീളും;ശ്രീലങ്കയ്ക്കെതിരെ കളിക്കില്ല‌

മുംബൈ : ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെടീമിലേക്കുള്ള തിരിച്ചുവരവ് ഇനിയും നീളും. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ബുമ്ര കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ നേരത്തേ ബുമ്രയെയും ഉൾപ്പെടുത്തിയിരുന്നു.

ബോളിങ്ങിൽ പഴയ മൂർച്ചയിലെത്താൻ ബുമ്രയ്ക്കു കുറച്ചുകൂടി സാവകാശം ആവശ്യമാണെന്ന് ബിസിസിഐ അറിയിച്ചു. ‘‘ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഗുവാഹത്തിയിലെത്തി ടീമിനൊപ്പം ബുമ്ര ചേരാനിരുന്നതാണ്. എന്നാൽ‌ ബോളിങ്ങിൽ പഴയ സ്ഥിതിയിലേക്കെത്താൻ അദ്ദേഹത്തിനു കുറച്ചുകൂടി സമയം ആവശ്യമാണ്. മുൻകരുതലായാണു ഈ തീരുമാനമെടുക്കുന്നത്.’’– ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു.

ബുമ്രയ്ക്കു പകരക്കാരനെ ശ്രീലങ്കയ്‌ക്കെതിരായ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കഴി‍ഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ബുമ്ര അവസാനമായി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞത് . ഏഷ്യാ കപ്പും ട്വന്റി20 ലോകകപ്പും ബുമ്രയ്ക്ക് നഷ്ടമായി. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ജസ്പ്രീത് ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്.

Related Articles

Latest Articles