Burglary broke into houses in the morning after keeping two people with them under guard; Shah Rukh Khan and his team are under arrest
തിരുവനന്തപുരം: വീടുകളിൽ കയറി പണവും മൊബൈൽ ഫോണുകളും വാച്ചുകളും കവർന്ന യുവാക്കൾ പിടിയിൽ.ചെറിയതുറയിലെ മൂന്ന് വീടുകളിലാണ് മോഷണം നടത്തിയത്.ഒടുവിൽ മൂന്ന് വീട്ടുകാരും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വലിയതുറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.വളളക്കടവ് പതിനാറേകാൽ മണ്ഡപം സ്വദേശി ഷാരൂഖ് ഖാൻ (22), ചെറിയതുറ ഫിഷർമെൻ കോളനി സ്വദേശി മുഹമ്മദ് ഹസൻ (25), ബീമാപളളി ഈസ്റ്റ് വാർഡ് സ്വദേശി ചന്തു (25) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഈ വീടുകളിൽ കവർച്ച നടന്നത്. വീട്ടുകാർ ഉറങ്ങുന്ന നേരത്തായിരുന്നു കവർച്ച. കൂടെയുണ്ടായിരുന്ന രണ്ട് പേരെയും കാവൽ നിർത്തിയശേഷം ഷാരൂഖാനാണ് വീടുകളിൽ കയറി കവർച്ച നടത്തിയത്. ചെറിയതുറ സ്വദേശികളായ ഇളവരസിയുടെ വീട്ടിൽ നിന്ന് 35000 രൂപ വിലയുളള മൊബൈൽ ഫോൺ, 5500 രൂപ വിലയുളള വാച്ച്, 5000 രൂപ എന്നിയാണ് പ്രതികൾ മോഷ്ടിച്ചത്. തഥയൂസിന്‍റെ വീട്ടിൽ നിന്ന് 11500 രൂപ വിലയുളളമൊബൈൽ ഫോണാണ് കവർന്നത്. വാട്ട്‌സ് റോഡ് സ്വദേശിയുടെ വീട്ടിൽ നിന്ന് 14000 രൂപയുടെ മൊബൈൽ ഫോണും 2500 രൂപയുമാണ് പ്രതികൾ കവർന്നത്.
കവർന്ന ഫോണുകളും പണവും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…