കൊല്ലപ്പെട്ട നിക്കി യാദവിനോപ്പം പ്രതിയായ പങ്കാളി സഹിൽ ഗെലോട്ട്, പ്രതി മൃതദേഹം ഒളിപ്പിച്ചു വച്ച ഫ്രിഡ്ജ്
ദില്ലി : ഏറെ ഞെട്ടലുണ്ടാക്കിയ ശ്രദ്ധ വോൾക്കർ കൊലപാതകത്തിന് ശേഷം സമാനമായ രീതിയിൽ ദില്ലിയിൽ മറ്റൊരു പെൺകുട്ടി കൂടി അതിദാരുണമായി കൊല്ലപ്പെട്ടു. യുവതിയെ കൊലപ്പെടുത്തിയ ശേഷം പങ്കാളിയായ യുവാവ് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു.നിക്കി യാദവ് എന്ന ഇരുപത്തി മൂന്നുകാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ പങ്കാളി സഹിൽ ഗെലോട്ട് (24) അറസ്റ്റിലായി.
ഹരിയാന സ്വദേശിയായ നിക്കിയെ ഡേറ്റാ കേബിൾ ഉപയോഗിച്ചാണു കഴുത്തിൽ വരിഞ്ഞു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നു പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇയാളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിനു മുൻപ് നിക്കിയും സഹിലും തമ്മിൽ കാറിൽവച്ച് രൂക്ഷമായ വാക്കേറ്റമുണ്ടായി. നിക്കിയെ കൊലപ്പെടുത്തിയ അതേ ദിവസം സഹിൽ മറ്റൊരു യുവതിയെ വിവാഹവും കഴിച്ചു.
കൊലയ്ക്കുശേഷം ഇയാൾ നിക്കിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. നിക്കിയെ കാണാനില്ലെന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…