Sexual-assault-against-house-wife-police-arrest
പീരുമേട്: വാഹനപരിശോധനക്കിടെ സ്വകാര്യ ബസ് ഡ്രൈവര്‍ കുടുങ്ങി. ഡ്രൈവര്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഡ്രൈവറായി. വാഗമണ്‍-ഏലപ്പാറ റൂട്ടില്‍ കോലാഹലമേട്ടില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ലൈസന്‍സില്ലാത്ത സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയിലായത്.
കുമളിയില്‍ നിന്ന് വാഗമണ്ണിലേക്കുവന്ന ദിയമോള്‍ എന്ന ബസിലെ ഡ്രൈവറാണ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് കഴിഞ്ഞ നവംബറില്‍ കാലാവധി തീര്‍ന്ന ലൈസന്‍സായിരുന്നു. തുടര്‍ന്ന് ട്രിപ് മുടങ്ങാതിരിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവറെ ഒഴിവാക്കി എം.വി.ഐ വി. അനില്‍കുമാര്‍ ബസ് ഓടിച്ച് യാത്രക്കാരെ വാഗമണ്ണില്‍ എത്തിച്ചു. മറ്റൊരു ഡ്രൈവര്‍ എത്തി ഇവിടെനിന്ന് സര്‍വിസ് പുനരാരംഭിച്ചു.
കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 35 ഓളം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും നിയമലംഘനങ്ങള്‍ക്ക് ഒന്നര ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കല്‍, തീവ്രശബ്ദത്തോടുകൂടിയ സൈലന്‍സറിന്‍റെയും ഹോണുകളുടെയും ഉപയോഗം, നമ്പർ പ്ലേറ്റിലെ കൃത്രിമങ്ങള്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയായിരുന്നു നടപടി.
ഇടുക്കി എന്‍ഫോഴ്സ്‌മെന്‍റ് അര്‍.ടി.ഒ പി.എ. നസീറിന്‍റെ നിര്‍ദേശപ്രകാരം എം.വി.ഐ വി. അനില്‍കുമാറിന് പുറമെ എ.എം.വി.ഐ പി.എസ്. ശ്രീജിത്തും പരിശോധനയില്‍ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…