Tuesday, September 29, 2026

മലപ്പുറത്ത് വിദ്യാർത്ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവം: ഡ്രൈവറുടെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടി. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി ഗവണ്മെന്‍റ് സ്കൂളിലെ വിദ്യാർത്ഥിനി ബസിൽ നിന്ന് തെറിച്ചുവീണത്. ബസ് സ്റ്റോപ്പിൽ നിർത്തിയതിനു ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെ മുൻവശത്തെ വാതിലിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു.

ഇതിനു പിന്നാലെ ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. കൂടാതെ, പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും, തലനാരിഴക്കാണ് വലിയ അപകടം ഒഴിവായതെന്നും അധികൃതർ പറഞ്ഞു. മാത്രമല്ല അപകടത്തെ തുടർന്ന്, തിരൂരങ്ങാടി താലൂക്കിലെ സ്കൂൾ പരിസരങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Related Articles

Latest Articles