Bus hits bike in Kannur
കണ്ണൂർ: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. കണ്ണൂർ നഗരത്തിലെ ബാങ്ക് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. താവക്കര സ്വദേശി മുഹമ്മദ് റാഫിയാണ് അപകടത്തിൽ നിന്ന് പരിക്കുമായി രക്ഷപെട്ടത്. മുഹമ്മദ് റാഫിയുടെ കാലുകൾക്കാണ് പരിക്ക്. ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് റാഫി തെറിച്ചു വീണു.ഉടൻ തന്നെ ബസ് ബ്രേക്കിട്ടു നിർത്തി.
ജംക്‌ഷനിൽ പ്രധാന റോഡിലേക്ക് കയറിയ ബൈക്ക് പെട്ടെന്ന് നിർത്തിയെങ്കിലും ബസ് വന്ന് ഇടിക്കുകയായിരുന്നു. ബസിന്റെ അടിയിലായ മുഹമ്മദ് റാഫിയുടെ കാലിലൂടെ പിൻചക്രം കയറി. ബസ്സിന്റെ ടയർ സ്കൂട്ടർ യാത്രികന്റെ തലയിലൂടെ കയറാതിരുന്നത് തലനാഴിരയ്ക്കാണ്. അപകടത്തിൽ സ്കൂട്ടർ തകർന്നു.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…