സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ സ്കൂൾബസിൽ ആളെയെത്തിച്ചപ്പോൾ
മലപ്പുറം : ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെയെത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ച നടപടിയിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്തെത്തി. സ്വകാര്യ വ്യക്തി സ്കൂൾ മാനേജ്മെന്റിന് വാടകയ്ക്ക് കൊടുത്ത ബസാണ് ആളുകളെയെത്തിക്കാൻ ഉപയോഗിച്ചതെന്നും ബസ് ഉപയോഗിച്ചതിന് കൃത്യമായ വാടക നൽകിയെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ബസിന്റെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കോഴിക്കോട് പേരാമ്പ്ര മുതുകാട്ടിലെ, പേരാമ്പ്ര പ്ലാന്‍റേഷന്‍ ഗവൺമെന്റ് ഹൈസ്കൂളിലെ ബസാണ് ജാഥയിൽ ആളുകളെ എത്തിക്കുന്നതിനായി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ ചട്ടവിരുദ്ധമായി ബസ് ഉപയോഗിച്ചതിനെതിരെ പ്രതിപക്ഷ സംഘടനകൾ ഡിഡിഇക്ക് പരാതി നല്‍കിയിരുന്നു.
എന്നാൽ, പേരാമ്പ്ര പ്ലാന്റേഷൻ ഗവൺമെന്റ് ഹൈസ്കൂളിന്റെ പേരിൽ ഇപ്പോൾ സർവീസ് നടത്തുന്ന ബസ് സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ളതല്ലെന്നും . ബജനകീയ കമ്മിറ്റി വാടകയ്ക്ക് എടുത്ത സ്വകാര്യ വ്യക്തിയുടെ ബസാണ് സ്കൂളിനു വേണ്ടി ഇപ്പോൾ ഓടുന്നതെന്നും വിദ്യാർത്ഥികളെ സ്‌കൂളിലെത്തിച്ച ശേഷം സ്വകാര്യ സവാരികൾക്ക് ഉപയോഗിക്കാറുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞിരുന്നു
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…