Centre tightens stance, Biju Kurien, who drowned in Israel, will return,
ടെൽ അവീവ്: സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് കൊണ്ടു പോയ കർഷക സംഘത്തിൽ നിന്ന് കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ നാളെ കേരളത്തിൽ തിരിച്ചെത്തും എന്നാണ് ലഭിച്ച വിവരം. ബിജു കുര്യൻ ഇസ്രായേലിൽ നിന്നും നിയമവിരുദ്ധമായി മുങ്ങിയത് തീർത്ഥാടനത്തിനെന്നാണ് ഉയരുന്ന അവകാശവാദം. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്. അവിടെനിന്നും ഇയാൾ ആദ്യം പോയത് ജറുസലേം സന്ദർശിക്കാനായിരുന്നു. അതിന് ശേഷം ഇയാൾ പോയത് ബെത്‌ലഹേമിലേക്കാണ്. ഒരു ദിവസം അവിടെ ചെലവഴിച്ച ശേഷം കർഷക സംഘത്തിൽ തിരികെ ചേരാനും സംസ്ഥാനത്തേക്ക് മടങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. കൃത്യമായ പദ്ധതി ഉണ്ടാക്കിയായിരുന്നു ഇയാൾ കർഷകരുടെ കൂടെ ഇസ്രായേലിലേക്ക് വന്നത്. നേരത്തെ വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇതോടെ കേന്ദ്രം നിലപാട് കർശനമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബിജു കുര്യനെ നാട്ടിലെത്തിക്കുന്നത്.
ഇസ്രായേലിൽ പോയ സംഘം ഫെബ്രുവരി 16ന് രാത്രി ഭക്ഷണം കഴിക്കാനായി അടുത്തുള്ള ഹോട്ടലിൽ പോകുന്നതിനിടയിലാണ് ബിജു കുര്യനെ കാണാതായത്. അതേസമയം ഇസ്രായേലിൽ ലഭിക്കുന്ന ഭാരിച്ച ശമ്പളം മോഹിച്ചാണ് ഇയാൾ മുങ്ങിയത്. താൻ സുരക്ഷിതനാണ് അന്വേഷിക്കേണ്ട എന്ന സന്ദേശമാണ് കർഷകർ വീട്ടുകാർക്ക് നൽകിയതും. ബിജു കുര്യന്റെ വിഷയത്തിൽ ഇസ്രായേലിലെ മലയാളികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു. ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കിൽ അവസാനിപ്പിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രത്തിന്റെ ഈ ഇടപെടലാണ് ഇപ്പോൾ ഫലം കാണുന്നത്.
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…