Kerala

ദ്വിദിന പണിമുടക്കിന് ബി എം എസ് ഇല്ല; മാർച്ച് 28,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ KSTഎംപ്ലോയീസ് സംഘ് പങ്കെടുക്കില്ല

ഈ മാസം 28,29 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ KSTഎംപ്ലോയീസ് സംഘ് പങ്കെടുക്കില്ല. പണിമുടക്കിന് കാരണമായി ഉന്നയിക്കുന്ന വിഷയങ്ങൾ സംസ്ഥാന തലത്തിൽ തന്നെ പരിഹരിക്കാനാകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഒരു ആചാരം പോലെ എല്ലാ വർഷവും ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് യൂണിയൻ പറയുന്നത്.

കെ എസ് ആർ ടി സിയിൽ ക്ഷാമബത്ത കുടിശ്ശിക നിലനിൽക്കെയാണ് ശമ്പളപരിഷ്കരണം നടപ്പാക്കിയത്. അതോടൊപ്പം പെൻഷൻ പരിഷ്ക്കരിക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടുമില്ല. കൂടാതെ പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന ഇടതുപക്ഷ വാഗ്ദാനം പാലിച്ചിട്ടില്ലായെന്നു മാത്രമല്ല, ജീവനക്കാരിൽ നിന്നും ഈടാക്കിയ തുകപോലും പെൻഷൻ സ്കീമിൽ നിക്ഷേപിച്ചിട്ടില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.

പൊതുമേഖലാ സ്ഥാപനങ്ങള കമ്പനിവൽക്കരിക്കുന്നതിനെതിരെ ശബ്ദിക്കുന്ന ഇടതുപക്ഷ യൂണിയനുകൾ കെ എസ് ആർ ടി സിക്കു സമാന്തരമായി കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിയെ കണ്ടില്ലെന്നു നടിക്കുകയാണ്. ഡീസൽ വിലവർധനവിനെക്കുറിച്ച് ആവലാതിപ്പെടുന്നവർ തന്നെ കെ എസ് ആർ ടി സിയിൽ നിന്നും 24% നികുതി ഈടാക്കുകയും ചെയ്യുന്നു.

അതേസമയം,തികച്ചും രാഷ്ട്രീയ പ്രേരിതമായ പണിമുടക്കിൽ നിന്നും എല്ലാ കെ എസ് ആർ സി ജീവനക്കാരും പിന്മാറണമെന്നും ഡ്യൂട്ടിക്ക് ഹാജരാവുന്ന ജീവനക്കാർക്ക് മതിയായ സംരക്ഷണം നല്കാൻ സർക്കാരും മാനേജ്മെന്റും തയ്യാറാവണമെന്നും KSTഎംപ്പോയീസ് സംഘ് ആവശ്യപ്പെടുന്നു.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

13 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

13 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

14 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

15 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

15 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

16 hours ago