എറണാകുളം: കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലറും ഗുണ്ടാ സംഘവും ചേര്‍ന്ന് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്നും മർദ്ദനത്തിനിരയാക്കിയെന്നും കാഞ്ഞങ്ങാട് സ്വദേശിയുടെ പരാതി. സംഭവത്തില്‍ വാത്തുരുത്തി വാര്‍ഡ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ടിബിന്‍ ദേവസിയെ പോലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ പ്രവാസി കൊച്ചിയിലെ ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിലാണ്.
യൂത്ത് കോണ്‍ഗ്രസ് നേതാവായ ടിബിന്‍, ഷിഫാസ്, ഷെമീര്‍ എന്നിവരുള്‍പ്പെട്ട പത്തംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ഇടപ്പള്ളിക്ക് സമീപം ഒരു കെട്ടിടത്തിലെത്തിച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയും 20 ലക്ഷത്തിന്റെ മുദ്രപത്രത്തില്‍ ഒപ്പ് വയ്പ്പിക്കുകയും ചെയ്തു. കൂടാതെ ഓണ്‍ലൈനായി രണ്ട് ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലേക്കും മാറ്റുകയും ചെയ്തു. അതിനു ശേഷമാണു ഇയാളെ വിട്ടയച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പോലീസില്‍ അറിയിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…