Kerala

സിപിഎമ്മിനിതെന്തുപറ്റി? ചിലയിടങ്ങളിൽ അശ്‌ളീല വീഡിയോ ചിലയിടങ്ങളിൽ അശ്‌ളീല സന്ദേശം; പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീലസന്ദേശമയിച്ചിട്ട് ഭാര്യയ്‌ക്കയച്ചതെന്ന് ന്യായീകരിച്ച ലോക്കൽ സെക്രട്ടറി പുറത്ത്

കാസര്‍ഗോഡ് : പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ നടപടി. അശ്ലീല സന്ദേശമയച്ച സിപിഎം കാസര്‍ഗോഡ് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. മൂന്നു ദിവസം മുൻപാണ് രാഘവന്റെ അശ്ലീല ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ വന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് രാഘവൻ. കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്കു പോകുന്നതിനിടെ ട്രെയിനിൽവച്ച് അയച്ച സന്ദേശമാണിതെന്നാണ് വിവരം.

സംഭവം വിവാദമായതോടെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണിതെന്നും ആളു മാറി ഗ്രൂപ്പിൽ പോയതെന്നുമുള്ള ന്യായീകരണവുമായി രാഘവൻ രംഗത്തെത്തി. എന്നാൽ സ്ത്രീകൾ അടക്കമുള്ള ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച രാഘവനെതിരെ നടപടിയെടുക്കണം എന്നതിൽ പാർട്ടി അംഗങ്ങൾ ഉറച്ചു നിന്നു.

ഏരിയ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ഇയാളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.

Anandhu Ajitha

Recent Posts

കേരളത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് കമ്മികൾ വിലയിരുത്തിയ ചരിത്ര പരിഷ്‌കാരം

ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെയും കാര്യക്ഷമമായ നികുതി പിരിവിന്റെയും സൂചനയെന്ന് വിദഗ്ദ്ധർ I NARENDRA MODI

26 mins ago

അനുമതി ഇല്ലാതെ ചെയര്‍പേഴ്‌സന്റെ ഇഷ്ടനിയമനം ! ദില്ലി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ…

1 hour ago

കുടുംബകോട്ട തകർത്ത സ്മൃതി ഇറാനിയെ എതിരിടാൻ ആര് ? തീരുമാനം ഇന്ന് ഉണ്ടാകണം ; അവസാനഘട്ടത്തിൽ തലപുകഞ്ഞാലോചിച്ച് കോൺഗ്രസ്

ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ്…

1 hour ago

സൂചനകൾ സർക്കാരുമായി പങ്കുവച്ച് ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ

പാകിസ്ഥാൻ ചാര സംഘടനയും ചൈനീസ് ഏജൻസികളും ഇന്ത്യൻ സ്കൂളുകളെ ലക്ഷ്യം വയ്ക്കുന്നത് എന്തിന് ? PAKISTAN

2 hours ago

തുടക്കത്തിൽ തന്നെ പാളി ! സർക്കുലർ എവിടെ ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം ; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം : ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…

2 hours ago

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…

3 hours ago