തിരുവനന്തപുരം: ധനമന്ത്രി ടി.എം തോമസ് ഐസക്കിനെയും മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്‍. തിരുവനന്തപുരത്ത് ഒരു യോഗത്തിലായിരുന്നു ദിവാകരന്റെ വിമര്‍ശനം. ധനമന്ത്രി ടി.എം തോമസ് ഐസക്കിനും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എതിരെ രൂക്ഷവിമര്‍ശനമായിരുന്നു ദിവാകരന്‍ ഉന്നയിച്ചത്.
വി എസ് സര്‍ക്കാരിന്റെ കാലത്ത് സിപിഐ മന്ത്രിമാരുടെ ഫയല്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അനാവശ്യമായി തടഞ്ഞു വച്ചു. ധനകാര്യമന്ത്രിക്ക് കൊമ്പില്ലെന്ന് ഐസക്കിനോട് താന്‍ പറഞ്ഞിട്ടുണ്ട്. ധനകാര്യവകുപ്പിന് മറ്റു വകുപ്പുകള്‍ക്ക് മേല്‍ പ്രത്യേകമായൊരു അധികാരമില്ലെന്നും ദിവാകരന്‍ പറഞ്ഞു.
സംസ്ഥാന ഭരണ പരിഷ്‌കാര കമ്മിഷന്‍ പൂര്‍ണ്ണ പരാജയമാണ്. നിയമസഭാ സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നെന്ന ഗുരുതര ആരോപണവും ദിവാകരന്‍ ഉന്നയിക്കുന്നുണ്ട്. ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് നിയമസഭാ സമിതിയില്‍ താന്‍ വിമര്‍ശിച്ചു. വി.എസിന്റെ കാലത്ത് സിപിഐ മന്ത്രിമാരോട് കടുത്ത അവഗണന ആയിരുന്നു. സി പി ഐ മന്ത്രിമാര്‍ ഒരു കാര്യം പറഞ്ഞാല്‍ മറ്റ് മന്ത്രിമാര്‍ ഉടക്കിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…
വെനിസ്വലയിൽ കടന്നു കയറി ആ രാജ്യത്തെ പ്രസിഡന്റിനെയും , അദ്ദേഹത്തിൻറെ പത്തിനിറയെയും തട്ടിക്കൊണ്ടു പോയ ഡൊണാൾഡ് ട്രൂമ്പിന്റെ നടപടി ഇപ്പോൾ…
അമേരിക്കൻ സൈന്യം ബലമായി പിടിച്ചു കൊണ്ടുവന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ…
മൂന്നാം പിണറായി സർക്കാർ വരുമോ ? ഭരണവിരുദ്ധ വികാരം എങ്ങനെ ? ബിജെപിയുടെ ശക്തി എങ്ങനെ ? കോൺഗ്രസിന് വേണ്ടി…
മാഹി: ലോകപ്രശസ്ത ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ തന്റെ പിതാവ് ഡോ. ശ്യാമളന്റെ ചിതാഭസ്മവുമായി ജന്മനാടായ മയ്യഴിയിലെത്തി.…