narendra modi
ദില്ലി: പട്ടികജാതിക്കാരായ നാലു കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രസർക്കാർ. നിലവിൽ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക നല്‍കി വരുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വ്യവസ്ഥകളിൽ നിർണായകമായ മാറ്റം വരുത്തിയാണ് മോദി സർക്കാർ വിപ്ലവകരമായ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതിനുള്ള തീരുമാനമായത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇതിനായി 59,048 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു.
പട്ടികജാതി വിഭാഗത്തിലുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. വിദ്യാർത്ഥികളുടെ പ്ലസ് വണ്‍ മുതലുള്ള വിദ്യാഭ്യസം സുഗമമാക്കാൻ പദ്ധതികൊണ്ട് സാധിക്കും. തുകയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാറാൻ നൽകുന്നത്. ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാർ നല്‍കും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകും പദ്ധതി പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കൾക്കു വേണ്ട യോഗ്യതയും മറ്റ് വിവരങ്ങളും അതത് സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കും.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…