Calm down fans! Football legend Lionel Messi with a great performance in the Argentina series
കളിക്കളത്തിലെ മാന്ത്രിക കഴിവുകൾ കൊണ്ട് ഫുട്ബോൾ ലോകം കീഴടക്കിയ പ്രതിഭയാണ് അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഭൂരിഭാഗവും ഇപ്പോഴും മെസ്സിക്കൊപ്പം പിടിച്ചുനിൽക്കാൻ പാടുപെടുന്നു എന്നത് ലോകഫുട്ബോളിൽ മെസ്സിയുടെ കഴിവ് എത്ര വലുതാണെന്ന് കാണിക്കുന്നു. പ്രശസ്ത അര്‍ജന്റൈന്‍ ടെലിവിഷന്‍ സീരീസില്‍ അഭിനയ രംഗത്തേക്കുള്ള കാല്‍വെപ്പ് നടത്തി ഇതിഹാസ താരം ലയണല്‍ മെസി. അര്‍ജന്റീനയിലെ ജനപ്രിയ ടി.വി ഷോ ആയ ‘ലോസ് പ്രൊടക്ടേഴ്‌സില്‍’ അതിഥി വേഷം ചെയ്ത് കൊണ്ടാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരീസില്‍ മൂന്ന് ഏജന്റുമാരുടെ കഥയാണ് പ്രമേയം. പ്രശസ്ത അര്‍ജന്റൈന്‍ അഭിനേതാക്കളായ ആന്ദ്രേസ് പരാ, അഡ്രിയാന്‍ സുവാര്‍, ഗുസ്താവോ ബെര്‍മൂഡസ് എന്നിവരാണ് ഏജന്റുമാരുടെ വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഏകദേശം അഞ്ച് മിനിട്ടാണ് സീരീസില്‍ മെസി അഭിനയിച്ചിരിക്കുന്നത്.
മെസിയായി തന്നെയാണ് താരം സീരീസില്‍ അഭിനയിച്ചിരിക്കുന്നത്. ബിസിനസ് ആവശ്യത്തിനായി മൂന്ന് ഏജന്റുമാര്‍ മെസിയെ സമീപിക്കുന്നതും അവരോടുള്ള മെസിയുടെ സംഭാഷണവുമാണ് ദൃശ്യങ്ങളില്‍. ബ്യൂണസ് ഐറിസിലും പാരീസിലുമായാണ് സീരീസ് ചിത്രീകരിച്ചിരിക്കുന്നത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…