ദില്ലി : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച സംഭവത്തിൽ ഫത്തേപൂർ സിക്രി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാംനാഥ് സികർവാറിനെതിരെയും 70 കൂട്ടാളികൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അനുമതിയില്ലാതെ റാലി നടത്തിയതിനും മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിയതിനുമാണ് കേസ്. സ്ഥാനാർത്ഥി പ്രചാരണം നടത്താനുപയോഗിച്ച മണ്ണുമാന്തി യന്ത്രമുൾപ്പെടെ മുപ്പതോളം വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
രാംനാഥ് സികർവാറിന്റെ പ്രചാരണ റാലിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കറുത്ത മഹീന്ദ്ര കാറിന്റെ മേൽക്കൂരയിൽ രാംനാഥ് സികർവാർ ഇരിക്കുന്നതും അനുയായികൾ പുറകിലൂടെ വരുന്ന വാഹനങ്ങളുടെ ബോണറ്റിലും വാതിലിലും ഉൾപ്പെടെ തൂങ്ങിക്കിടക്കുന്നതുമാണ് വീഡിയോയിൽ കാണാനാകുന്നത്. റാലി നടത്താനും വാഹനങ്ങൾ ഉപയോഗിക്കാനും രാംനാഥിന് റിട്ടേണിംഗ് ഓഫീസറുടെ അനുമതി ലഭിച്ചിരുന്നില്ല.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…