Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് അസ്ഥിക്ക് പ്രശ്നമുണ്ടാക്കുമോ? ഇത് ശരിക്കും നല്ലതാണോ? എന്നാൽ അറിഞ്ഞൊള്ളൂ…

വിരലുകളിൽ ഞൊട്ട ഓടിക്കാത്തവരായി ആരും കാണില്ല, അല്ലെ? വിരലുകളിലെ ഞൊട്ട ഒടിക്കുമ്പോൾ ശബ്ദം കേൾക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. രണ്ട് എല്ലുകൾ ചേർന്നാണ് ഒരു ജോയിൻ്റ് ഉണ്ടാകുന്നത്. ഈ എല്ലുകൾക്കിടയിൽ സൈനോവിൽ ഫ്ലൂയിഡ് അടങ്ങിയിട്ടുണ്ട്. ജോയിൻ്റിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റാൻ, അതുപോലെ ഊർജ്ജം നൽകാനും ബാക്ടീരിയകളെ തുരത്താനുമാണ് ഈ ഫ്ലൂയിഡ് ഉപയോ​ഗിക്കുന്നത്. സന്ധികൾക്കിടയിൽ തങ്ങി നിൽക്കുന്ന വായു കുമിളകളാണ് പൊട്ടുമ്പോഴാണ് ഇത്തരത്തിൽ ശബ്ദം കേൾക്കുന്നത്. ചില സാഹചര്യങ്ങളിൽ ലി​ഗമെൻ്റസ്, ടെണ്ടൻ്റ്സ് എന്നിവ സ്ട്രെച്ച് ചെയ്യുമ്പോഴും ഇത് ഉണ്ടാകാം. കൈവിരലുകളിൽ മാത്രമല്ല സൈനോവിൽ ഫ്ലൂയിഡുള്ള എല്ലാ ഭാഗത്തും ഇത്തരം ഞൊട്ട കേൾക്കാം.

അസ്ഥിക്ക് പ്രശ്നമുണ്ടാക്കുമോ?

കൈവിരലുകൾ, കഴുത്ത്, അരക്കെട്ട് തുടങ്ങിയ സംയുക്ത ഭാഗങ്ങൾ ഞങ്ങൾ വളച്ച് സ്നാപ്പ് ചെയ്ത് ഒരു ക്ലിക്ക് ചെയ്യും. ക്ലിക്കിംഗ് ശബ്ദം കേൾക്കുമ്പോൾ, നമ്മുടെ പേശികൾ തളർന്ന് ഉന്മേഷം പ്രാപിച്ചതായി നാം കരുതുന്നു. എന്നാൽ ഇത് പലപ്പോഴും ചെയ്യുന്നത് എല്ലുകളുടെയും ലിഗമെന്റുകളുടെയും പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് തേയ്മാനം ഉണ്ടാക്കുമോയെന്ന സംശയം പലർക്കുമുണ്ട്. കാലിഫോർണിയയിൽ നിന്നുള്ള ഡോക്ടർ ഡോണാൾഡ് ഹം​ഗർ തൻ്റെ പരീക്ഷണത്തിലൂടെ തെളിയിച്ചിരുന്നു. തുടർച്ചയായി 50 വർഷം ഇടത്ത് കൈയിൽ ഞൊട്ട ഒടിക്കുകയും വലത് കൈയിൽ ഞൊട്ട വിടാതിരിക്കുകയും ചെയ്താണ് അദ്ദേഹം പരീക്ഷണം നടത്തിയത്. 50 വർഷത്തിന് ശേഷം ഇരുകൈകളിലെ ജോയിൻ്റുകൾ തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് മനസിലാക്കിയതോടെ ആണ് അദ്ദേഹം ഇത് അപകാരികയല്ലെന്ന് തെളിയിച്ചത്.

​ശരിക്കും ഇത് നല്ലതാണോ

കൈയിൽ ഞൊട്ട ഒടിക്കുന്നത് പലർക്കും ഒരു ശീലമായി മാറിയിരിക്കുകയാണ്. കൈകളിൽ ഇത്തരത്തിൽ ചെയ്യുന്നത് പ്രശ്നമുണ്ടാക്കില്ലെങ്കിലും ശരീരത്തിൻ്റെ മറ്റ് ഭാ​ഗങ്ങളിൽ ഇത്തരത്തിൽ സംഭവിക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ശരീരത്തിൻ്റെ ഭാരം താങ്ങുന്ന ജോയിൻ്റുകളിൽ ഇത്തരത്തിൽ ശബ്ദം കേട്ടാൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് തേയ്മാനം കാരണമായേക്കാം. കഴുത്തിൻ്റെ ഭാ​ഗത്ത്, നട്ടെല്ല്, കാൽ മുട്ട് എന്നി ഭാ​ഗങ്ങളിൽ ഇത്തരത്തിൽ ഞൊട്ട കേൾക്കുന്നത് സന്ധിതേയ്മാനത്തിൻ്റെ ലക്ഷണമായേക്കാം. പ്രായമായവർ ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്.

​എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?​

വിരലുകളിൽ ഞൊട്ട ഒടിക്കുമ്പോൾ സന്ധികൾക്കിടയിൽ നിന്ന് വേദനയുണ്ടായാൽ തീർ‍ച്ചയായും ശ്രദ്ധിക്കണം. ശബ്ദം കേൾക്കാതെ വേദനയാണ് വരുന്നതെങ്കിൽ അത് വാദ രോ​ഗങ്ങൾക്ക് കാരണമാകും. കേടായ തരുണാസ്ഥി അല്ലെങ്കിൽ ലിഗമെന്റുകൾ കാരണം സംയുക്തത്തിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും ഘടനയിൽ ഇത് ഒരു പ്രശ്നമാകാം. നിങ്ങൾക്ക് ഇതിനകം തന്നെ ആർത്രൈറ്റിസ് അല്ലെങ്കിൽ ടെൻഡോണൈറ്റിസ് പോലുള്ള മറ്റൊരു പ്രശ്നമുണ്ടെങ്കിൽ, അതും ഒരു പ്രധാന കാരണമായിരിക്കാം. സന്ധികൾ പൊട്ടുന്നതുപോലുള്ള വേദന പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിൽ, ആദ്യം ഒരു ഡോക്ടറെ സന്ദർശിച്ച് പരിശോധിക്കേണ്ടത് പ്രധാനമാണ്.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago