പാലക്കാട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. കുന്നത്തൂർമേട് ചിറക്കാട് ജയറാം കോളനിയിലെ തങ്കരാജി(ബൈജു -31)നെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലാക്കിയത്. അന്യായമായി തടസ്സം സൃഷ്ടിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക, അടിപിടി, മോഷണം, വസ്തു കൈയേറ്റം നടത്തുക, ഭവനഭേദനം, സ്ത്രീകൾക്കെതിരായ അതിക്രമം, കവർച്ച, നിരോധിത മയക്കുമരുന്ന് ഉൽപന്നങ്ങൾ കൈവശം വെച്ച് വിൽപ്പന നടത്തുക, ഉപയോഗിക്കുക മുതലായ പ്രവർത്തികളിൽ സ്ഥിരമായി ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ചിന് കീഴിൽ കഞ്ചാവ് കൈവശം വച്ച് വിൽപന നടത്തിയതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…