Health

തൈറോയ്ഡ് ഉള്ളവര്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ വരുമോ ? ശ്രദ്ദിക്കേണ്ടതുണ്ട് ,അറിയണം ഇതെല്ലാം

നമ്മളുടെ കഴുത്തില്‍ ആദംസ് ആപ്പിളിന് താഴെയായി ചിത്രശലഭ രൂപത്തില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ തൈറോയ്ഡ് ഗ്രിന്ഥിയില്‍ കോശങ്ങള്‍ അസാധാരണമായ രീതിയില്‍ വളരുമ്പോഴാണ് അത് കാന്‍സറിലേയ്ക്ക് എത്തുന്നത്.നമ്മളുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും ഹൃദയമിടിപ്പിന്റെ തോത് നിയന്ത്രിക്കുന്നതും ശരീരതാപവും ശരീരഭാരവും നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. ഇതിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാതിരിക്കുമ്പോള്‍ എല്ലാം തകിടം മറിയുന്നു.

തൈറോയ്ഡ് ഗ്രന്ഥിയില്‍ കോശങ്ങള്‍ വളരുന്നതുമൂലമാണ് കാന്‍സര്‍ വരുന്നത്. ചിലര്‍ക്ക് കഴുത്തില്‍ വലിയ ഗോയ്റ്റര്‍ കാണാം. ഇത് കാന്‍സറിന്റെ സാധ്യത കൂട്ടുന്നു. കുടുംബത്തില്‍ പാരമ്പര്യമായി തൈറോയ്ഡ് രോഗം ഉള്ളതും കാന്‍സര്‍ ഉള്ളവര്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്.താറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന വീക്കം, അയഡിന്‍ അളവ് കുറയുന്നത്, അമിത വണ്ണം, റേഡിയേഷന്‍ ഏല്‍ക്കുന്നത് എല്ലാം തൈറോയ്ഡ് കാന്‍സര്‍ വരുന്നതിന് കാരണമാണ്.കഴുത്തില്‍ മുഴ ഉള്ളത്‌പോലെ അനുഭവപ്പെടുന്നത്. ഇത് പുറത്തേക്ക് ഉന്തിനില്‍ക്കുന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഷര്‍ട്ടിന്റെ കോളര്‍ ബട്ടന്‍ ഇടുമ്പോള്‍ ആകെ ഇറുകി ഇരിക്കുന്നതുപോലെ തോന്നുന്നത് തറോയ്ഡ് കാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

ശബ്ദത്തില്‍ വ്യത്യാസം അനുഭവപ്പെടുന്നതും കരകരപ്പ് തോന്നല്‍, ശബ്ദം പോകുന്നത് പോലെ തോന്നുന്നതും തൈറോയ്ഡ് കാന്‍സറിന്റെ ലക്ഷണമാണ്. അതുപോലെ ഭക്ഷണം കഴിക്കുമ്പോള്‍ ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. കഴുത്തിന് ചുറ്റും നല്ല ചീര്‍മ്മതയും കഴുത്തിനും തൊണ്ടയ്ക്കും നല്ല വേദനയും തൈറോയ്ഡ് കാന്‍സര്‍ ഉള്ളവര്‍ക്ക് അനുഭവപ്പെടാം.പൊതുവില്‍ 4 തരം തൈറോയ്ഡ് കാന്‍സറാണ് ഉള്ളത്. പാപില്ലാരി, ഫോളികുലര്‍, മെഡുല്ലാരി, അനപ്ലാസ്റ്റിക് എന്നിവയാണ് അവ. പാപില്ലാരി കാന്‍സര്‍ ആണ് കൂടുതല്‍ അളുകളിലും കണ്ട് വരുന്നത്.

ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നവയാണ് ഇത്.15 ശതമാനം ആളുകളില്‍ ഫോളികുലര്‍ കാന്‍സര്‍ കണ്ടുവരുന്നു. ഇത് എല്ലുകളിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും പകരുകയും ചികിത്സിച്ച് ഭേദമാക്കാന്‍ കുറച്ച് ബുദ്ധിമുട്ടും ആണ്.ഇന്ന് 2 ശതമാനം മാത്രം ആളുകളില്‍ കണ്ടുവരുന്ന തൈറോയ്ഡ് കാന്‍സറാണ് മെഡുല്ലാരി. കുടുംബപരമായി ഈ കാന്‍സര്‍ ഉള്ളവര്‍ക്കാണ് ഇത് വരാന്‍ സാധ്യത കൂടുതല്‍. എന്നാല്‍, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത കാന്‍സറാണ് അനപ്ലാസ്റ്റിക്. ഇത് പെട്ടെന്ന് വളരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വേഗത്തില്‍ പടരുകയും ചെയ്യും.

Anusha PV

Recent Posts

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

29 mins ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

44 mins ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

2 hours ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

3 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

3 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

4 hours ago