Categories: Kerala

തിരുവനന്തപുരത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട; എക്‌സൈസ് വാഹനങ്ങൾ ഇടിച്ചു തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട . ആന്ധ്രയില്‍ നിന്നും രണ്ട് വാഹനങ്ങളില്‍ കൊണ്ടുവന്ന 200 കിലോ കഞ്ചാവ് ബാലരാമപുരത്ത് വച്ച് എക്‌സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ബാലരാമപുരത്ത് വച്ചാണ് രണ്ട് ഇന്നോവ കാറിൽ കൊണ്ടുവന്ന 203 kg കഞ്ചാവ് പിടികൂടിയത്. മെഡിക്കൽ കോളേജ് സ്വദേശി ജോമിത് (38) വഞ്ചിയൂർ സ്വദേശി സുരേഷ്‌കുമാർ (32) എന്നിവർ ആണ് പിടിയിൽ ആയത്.

എക്സൈസ് സംഘം അതിസാഹസികമായി ആണ് രണ്ടു കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികൾ ആയ ഗഞ്ചാവ് കടത്തുകാരെ പിടികൂടിയത്.എക്സൈസ് വാഹനങ്ങൾ ഇടിച്ചു തകർത്തു രക്ഷപെട്ട ഒരു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ആണ് പിടികൂടാൻ സാധിച്ചത്. ആന്ധ്രായിൽ നിന്ന് വൻതോതിൽ ഗഞ്ചാവ് കൊണ്ട് വന്നു തിരുവനന്തപുരത്തു വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികൾ ആണ് ഇവർ. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് കഞ്ചാവ് കണ്ടു പിടിച്ചത്.

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

59 mins ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

1 hour ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

2 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

2 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

2 hours ago