candida-auris-fungus-reported-in-us
വാഷിംഗ്ടൺ: ചികിത്സയെ പ്രതിരോധിക്കാൻ കഴിവുള്ള മാരക ഫംഗസ് ബാധ കാന്‍ഡിഡ ഓറിസ് ഫംഗസ് അമേരിക്കയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയ്ക്ക് ശേഷം കാന്‍ഡിഡ ഓറിസ് എന്ന ഫംഗസ് ലോകത്ത് പിടിമുറുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ജനുവരിയിൽ പ്രവിചിച്ചിരുന്നു. ഡാളസിലെ രണ്ട് ആശുപത്രികളിലും വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു നഴ്സിംഗ് ഹോമിലും വ്യാഴാഴ്ച കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം യീസ്റ്റിന്റെ ദോഷകരമായ രൂപമായ കാന്‍ഡിഡ ഓറിസ് അത്യന്തം അപകടകാരിയായ ഫംഗസാണ്. ഇത് രക്തപ്രവാഹ അണുബാധയ്ക്കും മരണത്തിനും കാരണമാകും. 2009 ലാണ് കാന്‍ഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. നിര്‍ജീവമായ പ്രതലങ്ങളില്‍ ദീര്‍ഘനേരം നീണ്ടുനില്‍ക്കാന്‍ കഴിയുമെന്നതാണ് ഇവയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഫംഗസ്ബാധ കൂടുതല്‍ സങ്കീര്‍ണമാകും.
ചികിത്സയ്ക്കിടെ ന്യൂയോര്‍ക്കിലെ മൂന്ന് രോഗികളില്‍ മരുന്നുകളോടുള്ള പ്രതിരോധം രൂപപ്പെട്ടുവെന്നത് സ്ഥിതി ഗുരുതരമാണ് എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ്. 2019 ല്‍ നിന്ന് വ്യത്യസ്തമായി രോഗികളില്‍ നിന്ന് രോഗികളിലേക്ക് അണുബാധ വ്യാപിച്ചതായും സൂചനയുണ്ട്. രോഗ ലക്ഷണങ്ങളായി പറയുന്നത് വിട്ടുമാറാത്ത പനിയും വിറയലുമാണ്. അണുബാധ മാരകമാകുന്നത് ചർമ്മത്തെ ബാധിക്കുമ്പോഴാണ്. ആകെ 123 പേരിൽ രോഗബാധ കണ്ടെത്തിയതായാണ് വിവരം. ആന്റിഫംഗല്‍ മരുന്നുകള്‍ക്ക് ഇവയെ പ്രതിരോധിക്കാനാവില്ലെന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…