ആലപ്പുഴ: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. മാന്നാർ കുട്ടംപേരൂർ കൊട്ടാരത്തിൽ പുഴ കിഴക്കേതിൽ പ്രസാദിന്റെ മകൻ പ്രശാന്താണ്(31) അറസ്റ്റിലായത്. കഴിഞ്ഞ നാലുമാസമായി പ്രതി
വീടിന്റെ പിൻവശത്താണ് രഹസ്യമായി കഞ്ചാവ് ചെടി വളർത്തിയിരുന്നത്. ഒന്നര മീറ്ററോളം നീളത്തിൽ
കഞ്ചാവ് ചെടി വളർന്നിട്ടുണ്ട്. കൂടുതൽ ചെടികൾ വളർത്താനുള്ള തയാറെടുപ്പ് നടത്തി വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
കഞ്ചാവ് ചെടി വളർത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചാന്ദ്പൂർ ഗ്രാമത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം…
ദില്ലി : ബിജെപിക്ക് ഹാട്രിക് വിജയം പ്രവചിച്ചു കൊണ്ടുള്ള എക്സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച്…
സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…
എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായി വന്നാൽ കേരളത്തിൽ അടിത്തറയിളകുന്നത് സിപിഎമ്മിന് I EXIT POLLS