ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഐപിൽ ടീം ക്യാപ്റ്റൻമാർ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍
അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഇന്നു കൊടിയേറാനിരിക്കെ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടൂർണമെന്റിലെ ടീം ക്യാപ്റ്റൻമാർ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അഭാവം ഏറെ ചർച്ചയായിരുന്നു.
രോഹിത് ശർമ്മയാണു ചിത്രമെടുത്തതെന്ന് ചില മുംബൈ ആരാധകരുടെ വാദം. എന്നാൽ സംഭവത്തിന് പിന്നിലെ സത്യം അതല്ല. രോഹിത് ശർമ്മ ഫോട്ടോ ഷൂട്ടിനായി അഹമ്മദാബാദിൽ എത്താത്തതാണ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന് കാരണം.അസുഖം കാരണം രോഹിത്തിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതെസമയം ഏപ്രിൽ രണ്ടിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ രോഹിത് ശർമ്മ കളിക്കും
കഴിഞ്ഞ ദിവസം നടന്ന ഫോട്ടോഷൂട്ടിൽ ഭുവനേശ്വർ കുമാർ (സൺറൈസേഴ്സ് ഹൈദരാബാദ്), ഡേവിഡ് വാർണർ (ഡൽഹി ക്യാപിറ്റല്‍സ്), സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്), ഹാർദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റൻസ്), എം.എസ്. ധോണി (ചെന്നൈ സൂപ്പർ കിങ്സ്), കെ.എൽ. രാഹുൽ (ലക്നൗ സൂപ്പർ ജയന്റ്സ്), ശിഖർ ധവാൻ (പഞ്ചാബ് കിങ്സ്), നിതിഷ് റാണ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ഫാഫ് ഡുപ്ലേസി (റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ) എന്നിവരാണു പങ്കെടുത്തത്. ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മാർക്രം ടീമിനൊപ്പം ചേരാത്തതിനാൽ ആദ്യ മത്സരത്തിൽ ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദിനെ നയിക്കുന്നത്.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…