Cinema

തികച്ചും വ്യത്യസ്തരായ രണ്ടുപേര്‍ എങ്ങനെ ഒന്നിച്ചു എന്നത് അത്ഭുതം തന്നെയാണ്;വൈറലായി വിനീതിന്റെ ഹൃദയഹാരിയായ കുറിപ്പ്

ശ്രീനിവാസന്റെ മകൻ എന്നതിലുപരി അഭിനേതാവായും സംവിധായകനായും പാട്ടുകാരനായുമൊക്കെയായി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസന്‍. കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് താരം. ഷൂട്ടിങിനിടെ ഒരു ചെറിയ ഇടവേള കിട്ടിയാൽ താൻ ഫ്‌ളൈറ്റ് പിടിച്ചാണെങ്കിലും ചെന്നൈയിലെ തന്റെ വീട്ടിലേക്ക് പോകാറുണ്ടെന്ന് വിനീത് ശ്രീനിവാസൻ തുറന്നു പറഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയും പാട്ടിൽ കമ്പമുള്ളയാളാണ്. വിനീത് സംവിധാനം നിർവഹിച്ച ആനന്ദം എന്ന സിനിമയിൽ ദിവ്യ പാടിയിരുന്നു. ഇപ്പോൾ തങ്ങളുടെ പ്രണയത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. നിരവധി താരങ്ങളും ആരാധകരും ഇതിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം:

19 വര്‍ഷം മുന്‍പുള്ള മാര്‍ച്ച് 31നാണ് ഞങ്ങള്‍ പ്രണയിച്ച് തുടങ്ങിയത്. എന്റെ ജീവിതത്തിലെ എല്ലാ ഓര്‍മ്മകളും പ്രധാന സംഭവങ്ങളുമെല്ലാം ദിവ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ടീനേജ് കാലത്താണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആ ബന്ധം വിവാഹത്തിലെത്തി. പിന്നീടിങ്ങോട്ട് ഞങ്ങള്‍ എപ്പോഴും ഒന്നിച്ചാണ്. തികച്ചും വ്യത്യസ്തരായ രണ്ടുപേര്‍ എങ്ങനെ ഒന്നിച്ചു എന്നത് അത്ഭുതം തന്നെയാണ്. പൊതുവെ ശാന്തതയും സൈലന്‍സുമാണ് എനിക്കിഷ്ടം. ബഹളവും ശബ്ദവും ഇഷ്ടപ്പെടുന്നയാളാണ് ദിവ്യ. ദിവ്യ വെജിറ്റേറിയനാണ്. നോണ്‍ വെജില്ലാതെ ഒരു ദിവസം പോലും ആലോചിക്കാന്‍ പറ്റാത്ത ആളാണ് ഞാന്‍. എല്ലാത്തിനും അടുക്കും ചിട്ടയുമുള്ള വ്യക്തിയാണ് ദിവ്യ ഞാന്‍ നേരെ തിരിച്ചും. തമാശയും ഫീല്‍ ഗുഡ് സിനിമകളും കാണാനാണ് എനിക്കിഷ്ടം. ചില രാത്രികളില്‍ ഞാന്‍ ഉറക്കം വരുത്താനായി ശ്രമിക്കുന്നത് കാണുമ്പോള്‍ സ്ട്രസൊക്കെ മാറ്റി വെച്ചു ഉറങ്ങൂവെന്ന് അവള്‍ എന്നോട് പറയാറുണ്ട്. എനിക്ക് ഉറക്കം വരുന്നില്ലെന്ന് നീ എങ്ങനെ മനസിലാക്കിയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ശരിക്കും ഉറങ്ങുമ്പോഴുള്ള ശ്വാസമിടിപ്പ് ഇങ്ങനെയല്ലെന്നായിരുന്നു മറുപടി. ചെറിയ കാര്യങ്ങള്‍ പോലും സസൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട് ദിവ്യ. ഹാപ്പി ആനിവേഴ്‌സറി ദിവ്യ എന്നാണ് വിനീത് ശ്രീനിവാസൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

anaswara baburaj

Recent Posts

നയതന്ത്ര ചാനല്‍ വഴി അഫ്ഗാന്‍ കൗണ്‍സില്‍ ജനറല്‍ 25KG സ്വര്‍ണ്ണം കടത്തി !

ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…

4 hours ago

വി കെ ശ്രീകണ്ഠന്‍ 25K, കെ മുരളീധരന്‍ 20 K, ഷാഫി പറമ്പില്‍ 50 K. വയനാട്ടില്‍ രാഹുലിന് എത്ര ഭൂരിപക്ഷം?

രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…

4 hours ago

ഇന്ത്യയ്‌ക്കെതിരേ തെളിവു കണ്ടുപിടിക്കാന്‍ പണിപ്പെട്ട് കാനഡ| കസേര വിട്ടൊരു കളിയില്ല ട്രൂഡോയ്ക്ക്|

ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…

5 hours ago

കടന്നു പോകുന്നത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനം ; ഇന്ന് ധീര ദേശാഭിമാനി വീര വിനായക സവർക്കറുടെ കേരള സന്ദർശനത്തിന്റെ 84-മത് വാർഷികം

കടന്നു പോകുന്ന മെയ്‌ 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…

5 hours ago

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…

7 hours ago

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…

7 hours ago