Monson Mavunkal
ചേര്‍ത്തല: തട്ടിപ്പുവീരന്‍ മോൻസൻ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും. പോര്‍ഷെ ബോക്‌സ്റ്റര്‍ കാര്‍ ഒരു വര്‍ഷമായി ചേര്‍ത്തല പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനെത്തുടര്‍ന്നാണ് കാര്‍ പോലീസ് പിടിച്ചെടുത്തത്. മോണ്‍സണ്‍ മാവുങ്കല്‍ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കിയില്ലെന്നും പോലീസ് വ്യക്തമാക്കി.
ഇതുകൂടാതെ, മോൻസന്റെ ഒരു കാരവനും ചേർത്തല പോലീസ് സ്‌റ്റേഷനിലുണ്ട്. വാഹനങ്ങളുടെ ടാക്‌സുമായി ബന്ധപ്പെട്ട രേഖകൾ ഇയാൾ ഹാജരാക്കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടര്‍ന്ന് ഇരുപതോളം കാറുകളാണ് മോൻസന്റെ പക്കല്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. അതില്‍ ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്‌ട്രേഷനില്‍ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഈ കാറിന്റെ രജിസ്‌ട്രേഷന്‍ ഇതുവരെ മാറ്റാത്തത് സംബന്ധിച്ചും വാഹനം മോൻസന്റെ പക്കല്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും വ്യക്തതയില്ല.
മോൻസന്റെ പക്കലുള്ളത് ആഡംബര കാറുകളുടെ വൻ ശേഖരം
ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ മോൻസനുണ്ട്. വാഹന വ്യൂഹമായിട്ടാണ് ഇയാൾ യാത്ര ചെയ്യാറുള്ളത്. 2007ല്‍ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് കരീനയുടെ വാഹനം. കരീന കപൂറിന്റെ മുംബൈയിലുള്ള വിലാസത്തിലാണ് കാറിന്റെ രജിസ്‌ട്രേഷനുള്ളത്. തട്ടിപ്പ് കേസില്‍ പിടിയിലായ മോൻസൻ മാവുങ്കലിന് എത്ര വാഹനങ്ങളുണ്ടെന്ന കാര്യത്തിലും പോലീസിന് വ്യക്തയയില്ല. വീട്ടിലും ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലും കലൂരിലുമടക്കം കിടക്കുന്ന വാഹനങ്ങള്‍ എല്ലാം തന്നെ പല സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഇവയുടെ ഒന്നും കൃത്യമായ രേഖകളില്ലെന്നാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ സ്‌റ്റേഷന്‍ കോംപൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന പോര്‍ഷെ ബോക്‌സ്റ്റര്‍ കാറിന്റെ രജിസ്‌ട്രേഷന്‍ കരീനയുടെ പേരില്‍ നിന്ന് മറ്റാരുടേയും പേരിലേക്ക് മാറ്റിയിട്ടില്ലെന്നതാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…