Thursday, May 2, 2024
spot_img

നിർബന്ധിത മതപരിവർത്തനത്തിന് ആഹ്വാനം ചെയ്ത് പ്രഭാഷണം നടത്തി; ഐഎഎസ് ഉദ്യോഗസ്ഥനെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തി പോലീസ്

ലക്‌നൗ: നിർബന്ധിത മതപരിവർത്തനത്തിന് (Religious Conversion)ആഹ്വാനം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനെതിരെ യുപിയിൽ അന്വേഷണം. യുപിയിലെ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷൻ ചെയർമാനായ മുഹമ്മദ് ഇഫ്തിഖറുദ്ദീനെതിരെയാണ് അന്വേഷണം നടക്കുന്നത്. ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്ന പ്രഭാഷണം ഉദ്യോഗസ്ഥൻ നടത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

മതപ്രഭാഷകൻ കൂടിയാണ് ഇഫ്തിഖറുദ്ദീൻ. ഇസ്ലാം മതം (Islam Thoughts) പ്രചരിപ്പിക്കുകയാണ് ഓരോ ഇസ്ലാമിന്റെയും ധർമ്മം എന്ന് ഇയാൾ വിശ്വാസികളോട് പറയുന്നു. സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചവരുടെ ഉദാഹരണങ്ങളും ഇയാൾ ചൂണ്ടിക്കാട്ടി. വീഡിയോ വൈറലായതോടെ ഇയാൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

അതേസമയം എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനത്തിലൂടെ രാജ്യം മുഴുവൻ ഇസ്ലാം മതം വ്യാപിപ്പിക്കണമെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥൻ (IAS Official) പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തത്. ഔദ്യോഗിക വസതിയിൽ വെച്ചാണ് പ്രഭാഷണം നടത്തിയതെന്നും വിവരമുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുപി സർക്കാരിന്റെ നടപടി. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Related Articles

Latest Articles