Kerala

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽവൻ ദുരന്തം ഒഴിവായി

ഇടുക്കി:മൂന്നാറിൽ ഓടിക്കൊണ്ടിരിക്കവേ കാറിന് തീപിടിച്ചു.പുക ഉയരുന്നത് കണ്ട ഉടനെ വിനോദ സഞ്ചാരികൾ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ആറ് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചത്.

മൂന്നാറിൽ കഴിഞ്ഞ ദിവസം എത്തിയതാണ് മലപ്പുറം സ്വദേശികൾ. വണ്ടി സ്റ്റാർട്ട് ആകാത്തതിനെ തുടർന്ന് വഴിയിൽ നിർത്തിയിട്ടു. പിന്നീട് വർക്ക് ഷോപ്പ് ജീവനക്കാരൻ പരിശോധിച്ചപ്പോൾ തണുപ്പിന്റെ പ്രശനമാണ് കാരണമെന്ന് പറഞ്ഞു. തുടർന്ന് ഇന്ന് രാവിലെ സ്റ്റാർട്ട് ചെയ്യവേ പുക ഉയർന്നു. ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി. തുടർന്ന് കാറിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി വാഹനത്തിലെ തീ അണച്ചിട്ടുണ്ട്. ആളപായമില്ല.

anaswara baburaj

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

5 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

7 hours ago