Monday, April 29, 2024
spot_img

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ
വൻ ദുരന്തം ഒഴിവായി

ഇടുക്കി:മൂന്നാറിൽ ഓടിക്കൊണ്ടിരിക്കവേ കാറിന് തീപിടിച്ചു.പുക ഉയരുന്നത് കണ്ട ഉടനെ വിനോദ സഞ്ചാരികൾ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ആറ് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചത്.

മൂന്നാറിൽ കഴിഞ്ഞ ദിവസം എത്തിയതാണ് മലപ്പുറം സ്വദേശികൾ. വണ്ടി സ്റ്റാർട്ട് ആകാത്തതിനെ തുടർന്ന് വഴിയിൽ നിർത്തിയിട്ടു. പിന്നീട് വർക്ക് ഷോപ്പ് ജീവനക്കാരൻ പരിശോധിച്ചപ്പോൾ തണുപ്പിന്റെ പ്രശനമാണ് കാരണമെന്ന് പറഞ്ഞു. തുടർന്ന് ഇന്ന് രാവിലെ സ്റ്റാർട്ട് ചെയ്യവേ പുക ഉയർന്നു. ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി. തുടർന്ന് കാറിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി വാഹനത്തിലെ തീ അണച്ചിട്ടുണ്ട്. ആളപായമില്ല.

Related Articles

Latest Articles