International

എന്ത് വന്നാലും വാക്സിന്‍ എടുക്കരുതെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ട കർദ്ദിനാൾ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

വാക്സിൻ വിരുദ്ധനായ കര്‍ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സ തേടി. അമേരിക്കയിലെ കത്തോലിക്കാ അതിരൂപതയുടെ കര്‍ദ്ദിനാളായ റെയ്മണ്ട് ലിയോ ബുര്‍ക്കെയാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്നത്. കടുത്ത പാരമ്പര്യവാദിയും വലതുപക്ഷ ആശയങ്ങൾ മുറുകെപിടിച്ചിരുന്ന വ്യക്തിയുമായ കർദ്ദിനാൾ റെയ്മണ്ട് കൊവിഡ് വൈറസിനെ വുഹാൻ വൈറസ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

അമേരിക്കയില്‍ നല്‍കുന്ന വാക്‌സിനില്‍ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ ആരും കൊവിഡ് വാക്‌സിന്‍ എടുക്കരുതെന്നും തന്റെ സഭയിലെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2020 മെയ് മാസത്തിലായിരുന്നു വാക്സിന്‍ സംബന്ധിച്ച് കര്‍ദ്ദിനാളിന്‍റെ വിവാദ പ്രസ്താവന വന്നത്. അമേരിക്കൻ പൗരന്മാരെ വാക്സിൻ എടുക്കാൻ നിർബന്ധിക്കുന്നതിനു പിന്നിൽ ഗുരുതരമായ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം ഇതിനു മുമ്പ് പ്രസ്താവന ഇറക്കിയിരുന്നു.

എഴുപത്തിമൂന്നുകാരനായ കര്‍ദ്ദിനാളിനെ ഓഗസ്റ്റ് 10 നാണ് കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചത്.ട്വിറ്ററിലൂടെ കർദ്ദിനാൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പിറ്റേദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി കര്‍ദ്ദിനാളിന്റെ ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

21 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

33 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

40 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

1 hour ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

1 hour ago