Thursday, May 9, 2024
spot_img

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു, 24 മണിക്കൂറിനിടെ 36,401 കൊവിഡ് കേസുകൾ; 59 ശതമാനം രോഗികളും കേരളത്തിൽ

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,157 പേർ കൂടി രോഗമുക്തി നേടി, നിലവിൽ 3,64,129 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.530 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 433049 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ രോഗികളുടെ 21427 പേരും കേരളത്തില്‍ നിന്നുമാണ്. ഇത് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ 59 ശതമാനം വരും. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റിയും രാജ്യത്തെ ശരാശരിയെക്കാളും മുകളിലാണ്. അതേസമയം സംസ്ഥാനത്ത് ഇന്നലെ 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles