Kerala

സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അനുവദനീയമായതിന്റെ 12,000 ഇരട്ടിയോളം അളവില്‍ മെര്‍ക്കുറി!!!പിടിച്ചെടുത്തത് 7 ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പന്നങ്ങൾ ! 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ;ഓപ്പറേഷന്‍ സൗന്ദര്യ മൂന്നാം ഘട്ടത്തിലേക്ക്

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നത് തടയാനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ 2023 മുതല്‍ 2 ഘട്ടങ്ങളിലായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തുകയുണ്ടായി. മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ശേഖരിച്ച സാമ്പിളുകള്‍ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

4 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

4 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

5 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

5 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

7 hours ago