കൊച്ചി: സീറോമലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ കൂട്ടുപ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് തൃക്കാക്കര കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചു.മൂന്ന് ഏക്കറോളം ഭൂമി വില്‍പ്പന നടത്തിയതില്‍ വിശ്വാസ വഞ്ചന, സാമ്പത്തിക നഷ്ടം തുടങ്ങിയ കാര്യങ്ങളുണ്ടായെന്ന് ഉന്നയിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗ്ഗീസ് നല്‍കിയ പരാതിയിലാണ് നടപടി. ഇദ്ദേഹം നേരത്തെ വിഷയമുന്നയിച്ച് പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്.
27.15 കോടി വില നിശ്ചയിച്ചിരുന്ന ഭൂമി സഭ 13.51 കോടിക്ക് വിറ്റെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. സഭയ്ക്ക് നഷ്ടം വരണമെന്ന ഉദ്ദേശത്തോടെ അതിരൂപത വിശ്വാസ വഞ്ചന നടത്തി അഞ്ചിടങ്ങളിലായുണ്ടായിരുന്ന 301.76 സെന്റ് സ്ഥലം 36 പ്ലോട്ടുകളാക്കി വിറ്റെന്നായിരുന്നു പരാതി.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…