Saturday, May 11, 2024
spot_img

ഊരാകുടുക്കിൽ സീറോമലബാർസഭ; ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു,പ്രഥമദൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് കോടതി

കൊച്ചി: സീറോമലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ കൂട്ടുപ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഭൂമിയിടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.

വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് തൃക്കാക്കര കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചു.മൂന്ന് ഏക്കറോളം ഭൂമി വില്‍പ്പന നടത്തിയതില്‍ വിശ്വാസ വഞ്ചന, സാമ്പത്തിക നഷ്ടം തുടങ്ങിയ കാര്യങ്ങളുണ്ടായെന്ന് ഉന്നയിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗ്ഗീസ് നല്‍കിയ പരാതിയിലാണ് നടപടി. ഇദ്ദേഹം നേരത്തെ വിഷയമുന്നയിച്ച് പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്.

27.15 കോടി വില നിശ്ചയിച്ചിരുന്ന ഭൂമി സഭ 13.51 കോടിക്ക് വിറ്റെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. സഭയ്ക്ക് നഷ്ടം വരണമെന്ന ഉദ്ദേശത്തോടെ അതിരൂപത വിശ്വാസ വഞ്ചന നടത്തി അഞ്ചിടങ്ങളിലായുണ്ടായിരുന്ന 301.76 സെന്റ് സ്ഥലം 36 പ്ലോട്ടുകളാക്കി വിറ്റെന്നായിരുന്നു പരാതി.

Related Articles

Latest Articles