Kerala

പെണ്‍കുട്ടി മൊഴിമാറ്റിയിട്ടും രക്ഷയായില്ല ; ഇരപോലും രക്ഷയ്‌ക്കെത്തിയിട്ടും കോടതിക്ക് മുന്നില്‍ ശാസ്ത്രീയ തെളിവുകള്‍ പ്രതിയെ കുടുക്കി; ഇത്തരമൊരു കേസ് സംസ്ഥാനത്ത് ഇതാദ്യമെന്ന് പ്രോസിക്യൂട്ടര്‍ എസ്.സീമ

ആലപ്പുഴ : പീഡനകേസില്‍ ഇരയായ പെണ്‍കുട്ടി മൊഴിമാറ്റിയിട്ടും ശാസ്ത്രീയ തെളിവുകള്‍ പ്രതിയെ കുടുക്കി. ഇരപോലും രക്ഷയ്‌ക്കെത്തിയപ്പോഴും കോടതിക്ക് മുന്നില്‍ ശാസ്ത്രീയ തെളിവുകള്‍ മാരിയപ്പനാണ് പ്രതിയെന്ന് ചൂണ്ടിക്കാണിച്ചു. പ്രായപൂര്‍ത്തിയാവാത്ത തമിഴ് പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കളെ പോലും അറിയാതെ ഗര്‍ഭിണിയായ പെണ്‍കുട്ടി ആലപ്പുഴയിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തമിഴ് മാത്രം സംസാരിച്ചിരുന്ന പെണ്‍കുട്ടിയോട് പൊലീസ് കേസെടുത്ത് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇരുപത്തിനാല് കാരനായ മാരിയപ്പന്‍ എന്നയാള്‍ കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി എന്ന വിവരം മനസിലായത്. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ വിചാരണയ്ക്കിടെ മാരിയപ്പനല്ല പീഡിപ്പിച്ചതെന്ന വാദം നിരത്തി പീഡനകേസിലെ ഇരപോലും പ്രതിയ്ക്കനുകൂലമായി മൊഴിമാറ്റി. പക്ഷേ കോടതി ഡി.എന്‍.എ.പരിശോധനയിലൂടെ ഗര്‍ഭത്തിനുത്തരവാദി മാരിയപ്പനാണെന്ന് മനസിലാക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ആലപ്പുഴ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി എസ്.എച്ച്‌.പഞ്ചാപകേശനാണ് ശാസ്ത്രീയ രീതികള്‍ അവലംബിച്ച്‌ ശിക്ഷ വിധിച്ചത്. പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ മാത്രം കണക്കിലെടുത്ത് ശിക്ഷവിധിക്കുന്ന സംസ്ഥാനത്തെ ആദ്യ പോക്‌സോ കേസാണിതെന്ന് പ്രോസിക്യൂട്ടര്‍ എസ്.സീമ വ്യക്തമാക്കി.

B4 Admin

Recent Posts

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

4 hours ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

5 hours ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

6 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

7 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

7 hours ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

20 hours ago