Kerala

കേന്ദ്രമന്ത്രിക്കെതിരെ കേസ്സെടുത്തത് മുസ്ലിം തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കാൻ; ഹമാസ് നേതാവിനെ കൊണ്ടുവന്ന് സമ്മേളനം നടത്തിയവർക്കെതിരെ നടപടിയില്ല; പിണറായി സർക്കാരിന് കേന്ദ്രമന്ത്രിയുടെ രോമത്തിൽ തൊടാനാകില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത സംസ്ഥാന സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രചിന്താഗതിക്കാരെ സഹായിക്കാനും മുസ്ലിം തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹമാസ് നേതാവിനെക്കൊണ്ട് കേരളത്തിലെ റാലിയിൽ പ്രസംഗിപ്പിച്ച സംഘടകർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ഭയമാണ്. അതിനെതിരെ ശബ്ദിച്ച കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണ്. സർക്കാരിന്റെ അഴിമതി, കള്ളപ്പണം, സഹകരണക്കൊള്ള എന്നീ വിഷയങ്ങളിൽ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, പിണറായി സർക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് തത്വമയിയോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത് എന്നാണ് സൂചന. ഐ പി സി 153, 153 എ വകുപ്പുകൾ ചുമത്തി. തീവ്രവാദ ശക്തികൾക്ക് സർക്കാർ എല്ലാവിധ ഒത്താശയും ചെയ്തുകൊടുന്നുവെന്ന വിമർശനം സംസ്ഥാന സർക്കാരിനെതിരെ കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി സമൂഹ മാദ്ധ്യമങ്ങളിൽ നടത്തിയിരുന്നു. ഈ അഭിപ്രായ പ്രകടനത്തിനെതിരെ മുഖ്യമന്ത്രി തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്‌.

Kumar Samyogee

Recent Posts

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

11 mins ago

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

35 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago