Kerala

“യാത്രയ്ക്കിടെ അക്രമസംഭവം ഉണ്ടായിട്ടില്ല; മതസ്പർധ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളും നടന്നിട്ടില്ല”.എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കും !പോലീസിന് നിയമോപദേശം

തിരുവനന്തപുരം :സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാമെന്നു നിയമോപദേശം. അസി.പബ്ലിക് പ്രോസിക്യൂട്ടർ ആർ.മനുവാണു പൊലീസിനു നിയമോപദേശം നൽകിയത്. കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയാണ് എൻഎസ്എസ് നാമജപയാത്ര നടത്തിയത്. പോലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തു. എഎന്‍എസ് വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത് കുമാറിനെയും കണ്ടാലറിയാവുന്ന ആയിരം എന്‍എസ്എസ് പ്രവര്‍ത്തകരെ പ്രതി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍എസ്എസ് ഭാരവാഹിയെന്ന നിലയില്‍ കോട്ടയം ചങ്ങനാശ്ശേരിയിലെ വിലാസമാണ് തിരുവനന്തപുരത്ത് താമസിക്കുന്ന സംഗീത് കുമാറിന്റേതായി എഫ്ഐആറില്‍ ചേര്‍ത്തിരുന്നത്. യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ആരും പരാതി നൽകാത്തതിനാൽ കേസ് പിന്‍വലിക്കാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

“നാമജപ ഘോഷയാത്ര സമാധാനപരമായി നടന്ന ആചാരപരമായ യാത്രയാണ്. സമാധാനപരമായി നടത്തുന്ന ഇത്തരം മതാചാരങ്ങൾക്കു ഭരണഘടന സംരക്ഷണം നൽകുന്നുണ്ട്. കൂട്ടം ചേർന്നു ഗതാഗതം തടസപ്പെടുത്തിയതിനു വഴിയാത്രക്കാരോ വാഹനയാത്രക്കാരോ പരാതി നൽകിയിട്ടില്ല. സംഘടനകളും പരാതിയുമായി എത്തിയിട്ടില്ല. യാത്രയ്ക്ക് ഇ–മെയിലിലൂടെ പോലീസിനോട് അനുവാദം തേടിയിരുന്നു. യാത്രയ്‍ക്കിടെ അക്രമസംഭവം ഉണ്ടായിട്ടില്ല. മതസ്പർധ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളും നടന്നിട്ടില്ല. കേസ് പിന്‍വലിച്ചു കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം” നിയമോപദേശത്തിൽ പറയുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണു കേസ് പിൻവലിക്കാനുള്ള നിയമോപദേശം എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിൽ സമദൂരനിലപാടാണ് എൻഎസ്എസ് സ്വീകരിച്ചിരിക്കുന്നത്.

Anandhu Ajitha

Recent Posts

ജസ്ന തിരോധാനം! കേസ് ഇന്ന് കോടതിയിൽ ;വിധി പറയാനും സാധ്യത

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐ…

20 mins ago

നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടക്കിയ എയർ ഇന്ത്യ എക്സ്‌പ്രസ് പണിമുടക്കിന് പിന്നിൽ ഇടത് സംഘടനകൾ! മിന്നൽ പണിമുടക്കിന് കാരണം മാനേജ്മെന്റിനോടുള്ള പ്രതിഷേധം; സിവിൽ ഏവിയേഷൻ അധികൃതർ സാഹചര്യം വിലയിരുത്തുന്നു.

തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ…

1 hour ago

പിണറായി വിജയൻ കുടുങ്ങുമോ ? അന്തിമവാദത്തിനായി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി : എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ…

3 hours ago